09 October Wednesday

വന്നെത്തി പൂക്കാലം

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

പൊന്നാനി സിഡിഎസിന്റെ ചെണ്ടുമല്ലി കൃഷി

മലപ്പുറം
പൂക്കളമൊരുക്കി നാട്‌ അത്തത്തെ വരവേറ്റു. തിരുവോണം കളറാക്കാനുള്ള ഒരുക്കമാണ്‌ എങ്ങും. പൂവിപണിയിൽ നാടനും മറുനാടനും എത്തിക്കഴിഞ്ഞു. പൂകൃഷിയുമായി കുടുംബശ്രീയും ബഡ്‌സ്‌ സ്‌കൂൾ വിദ്യാർഥികളും കർഷക സംഘങ്ങളും സജീവം.
ശലഭപ്പൂക്കളം  
സ്‌കൂൾ മുറ്റത്ത്‌ പൂക്കാലമൊരുക്കിയാണ്‌ ----------------------------------------------ബഡ്സ് സ്‌കൂൾ വിദ്യാർഥികൾ ഓണം വരവേൽക്കുന്നത്‌. മാറഞ്ചേരി, തിരുന്നാവായ, തിരുവാലി ബഡ്‌സ്‌ സ്‌കൂളിലെ വിദ്യാർഥികളാണ്‌ പൂകൃഷിയിറക്കിയത്‌. ഓഞ്ച്‌, മഞ്ഞ ചെണ്ടുമല്ലിയാണ്‌ പ്രധാന കൃഷി.  
 കുടുംബശ്രീയുടെ 
നിറപൊലിമ  
ഇത്തവണയും ഓണത്തിന്‌ പൂവിപണിയിൽ കുടുംബശ്രീയുടെ പൂക്കൾ തിളങ്ങുകയാണ്‌. കുടുംബശ്രീ കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങൾ (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ) മുഖേന ‘നിറപൊലിമ’ പദ്ധതിയിലാണ്‌ കൃഷിയിറക്കിയത്‌. ജില്ലയിൽ 117.2 ഏക്കറിലാണ്‌ കൃഷി. 109 സിഡിഎസുകളിൽനിന്നായി 232 ജെഎൽജികളാണ്‌ കൃഷിചെയ്യുന്നത്‌. കൂട്ടായ്മയിൽ 947 അംഗങ്ങളുണ്ട്‌. ചെണ്ടുമല്ലിയാണ്‌ പ്രധാനമായും കൃഷിയിറക്കുന്നത്‌. 
പെരുമ്പടപ്പ്‌ ബ്ലോക്കിലെ സിഡിഎസുകളാണ്‌ കൂടുതൽ കൃഷിചെയ്യുന്നത്‌. 3.5മുതൽ 4.5 ഏക്കറിൽവരെ കൃഷിയിറക്കുന്നുണ്ട്‌. ഓണക്കനി പദ്ധതിയിൽ പയർ, പാവൽ, വെണ്ട, പടവലം, ചീര, നേന്ത്രക്കായ, ചേന, വഴുതന, മുളക്‌ എന്നിവ കൃഷിയിറക്കുന്നു. ഒരേക്കർ കൃഷിക്ക്‌ 10,000 രൂപവരെ റിവോൾവിങ് ഫണ്ട്‌ നൽകും.
പൂക്കടയിലെ അതിഥികൾ  
പ്രധാന കവലകളിലുൾപ്പെടെ പൂവിൽപ്പന തകൃതിയാണ്‌.  ചെണ്ടുമല്ലി, വാടാമല്ലി, റോസ്‌, ജമന്തി, അരളി  എന്നിവയാണ്‌ താരങ്ങൾ. പച്ചനിറത്തിനായി ബൊക്കയിൽ ഉപയോഗിക്കുന്ന ഇലകളും വിപണിയിൽ ലഭ്യമാണ്‌. തമിഴ്‌നാട്‌, കോയമ്പത്തൂർ, കർണാടക എന്നിവിടങ്ങളിൽനിന്നാണ്‌ പ്രധാനമായും പൂക്കളെത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top