25 September Sunday

ബംഗാളിൽനിന്ന്‌ 
കടത്തിക്കൊണ്ടുവന്ന 
16കാരിയെ രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
മലപ്പുറം
വിവാഹ വാഗ്‌ദാനം നൽകി ബംഗാളിൽനിന്ന്‌ കടത്തിക്കൊണ്ടുവന്ന 16 വയസുകാരിയെ പെരിന്തൽമണ്ണയിൽ പൊലീസിന്റെ സഹായത്തോടെ ചൈൽഡ്‌ലൈൻ രക്ഷപ്പെടുത്തി. മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർ അഡ്വ. പി ജാബിർമുമ്പാകെ ഹാജരാക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയെ തട്ടിക്കൊണ്ടുവന്ന മോനു സർക്കാർ (24) പെരിന്തൽമണ്ണ പൊലീസിന്റെ കസ്റ്റഡിയിലാണ്. കഴിഞ്ഞ ജനുവരിയിൽ കുട്ടിയെ കടത്തിക്കൊണ്ടുപോയതിന്‌ ബംഗാൾ പൊലീസ്‌ കേസ്‌ രജിസ്റ്റർചെയ്തിട്ടുണ്ട്‌. ബംഗാൾ പൊലീസ്‌ ഉടൻ മലപ്പുറത്തെത്തും. ദേശീയ ബാലാവകാശ കമീഷന്‍  മലപ്പുറം ചൈൽഡ്‌ലൈനിന് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ രക്ഷിച്ചത്.  ചൈൽഡ്‌ലൈൻ കോഡിനേറ്റർ അൻവർ കാരക്കാടൻ, കൗൺസിലർ മുഹ്സിൻ പരി, ടീം മെമ്പർമാരായ ഫാഹിസ്, നാഫിയ ഫർസാന, പെരിന്തൽമണ്ണ സിപിഒ ജയൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ കുട്ടിയെ കണ്ടെത്തിയത്. ഏതാനും മാസംമുമ്പ്‌ പെരിന്തൽമണ്ണ തൂതയിൽനിന്നും അരീക്കോട്ടുനിന്നുമായി സമാനമായ രീതിയിൽ കടത്തിക്കൊണ്ടുവന്ന  2 കുട്ടികളെ ചൈൽഡ്‌ലൈൻ ഇടപെട്ട് രക്ഷപ്പെടുത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top