25 September Friday

129 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
മലപ്പുറം
ജില്ലയിൽ വ്യാഴാഴ്ച 129 പേർക്കുകൂടി കോവിഡ്  19 സ്ഥിരീകരിച്ചു. 109 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 19 പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. നാലുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും 16 പേർ വിദേശ രാജ്യങ്ങളിൽനിന്നെത്തിയവരുമാണ്. 114 പേർ രോഗമുക്തരായി. രോഗബാധിതരേറുന്നതിനൊപ്പം കൂടുതൽ പേർ രോഗമുക്തരാകുന്നത് ആശ്വാസകരമാണ്‌. ഇതുവരെ 1735 പേരാണ് രോഗമുക്തരായത്.
സമ്പർക്കം
നിലമ്പൂർ സ്വദേശികളായ ഒമ്പതുപേർ‌, എആർ നഗർ–- എട്ട്‌, പാണ്ടിക്കാട്‌–- ഏഴ്‌, പുത്തൂർ പള്ളിക്കൽ–- ആറ്‌‌,
തേഞ്ഞിപ്പലം, കോട്ടക്കൽ‌, പൊന്നാനി‌, കരുവാങ്കുന്ന് –- നാലുപേർ വീതം, കണ്ണമംഗലം‌, പെരുവെള്ളൂർ‌, കൊണ്ടോട്ടി–- മൂന്ന് പേർ വീതം‌, മഞ്ചേരി‌, വഴിക്കടവ്‌, മഞ്ചേരി പട്ടർകുളം‌, വള്ളുവമ്പ്രം‌, പുള്ളിപ്പറമ്പ്‌, പറമ്പിൽപീടിക‌, കീഴാറ്റൂർ–- രണ്ടുപേർ വീതം, കാവനൂർ, വെസ്റ്റ് കോഡൂർ, കോഡൂർ, മുള്ളമ്പാറ, കുന്നപ്പള്ളി, പെരിന്തൽമണ്ണ, പുലാമന്തോൾ, ആതവനാട്, എടരിക്കോട്, മലപ്പുറം, മേൽമുറി, കരുളായി, ചോക്കാട്, എടപ്പാൾ, കുറുവ, മൊടപ്പൊയ്ക, മറ്റത്തൂർ, സൗത്ത് പൊന്നാനി, പുതുപൊന്നാനി എന്നിവിടങ്ങളിലെ ഓരോരുത്തർ, കൊണ്ടോട്ടി കോവിഡ് കെയർ സെന്ററിൽ കഴിയുന്ന രണ്ടുപേർ. 
ഉറവിടമറിയാതെ
ചീക്കോട്, നിലമ്പൂർ സ്വദേശികളായ- രണ്ടുപേർ വീതം‌, കൂട്ടായി, വള്ളുവമ്പ്രം, പുളിക്കൽ, മലപ്പുറം, അരിയല്ലൂർ, തലക്കാട്, താനൂർ, ചാലിയാർ, മൂന്നിയൂർ, തിരൂർ, പെരുവള്ളൂർ, മാറാക്കര, പറമ്പിൽപീടിക, ഒഴൂർ സ്വദേശികളായ ഓരോരുത്തർ വീതം, പെരിന്തൽണ്ണ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ്‌.
ഇതര സംസ്ഥാനം
കർണാടകയിൽനിന്നെത്തിയ രണ്ടുപേർക്ക്‌, മധ്യപ്രദേശ്‌, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നെത്തിയ ഓരോരുത്തർ വീതം. 
വിദേശം
സൗദിയിൽനിന്നെത്തിയ 11 പേർ, യുഎഇ –- മൂന്ന്‌, മറ്റ്‌ വിദേശരാജ്യങ്ങളിൽ‌നിന്നെത്തിയ രണ്ടുപേർ വീതം. 
നിരീക്ഷണത്തിൽ 31,792 പേർ
31,792 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 992 പേർ വിവിധ ആശുപത്രികളിലും 29,502 പേർ വീടുകളിലും 1298 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
62,245 പേർക്ക് രോഗബാധയില്ല
ജില്ലയിൽനിന്നും ഇതുവരെ ആർടിപിസിആർ, ആന്റിജെൻ വിഭാഗങ്ങളിലുൾപ്പെടെ 70,155 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. 
ഇതിൽ 68,171 പേരുടെ ഫലം ലഭ്യമായതിൽ 62,245 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 2-178 പേരുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top