16 September Monday

ഇനി നാടകക്കാഴ്‌ചയുടെ അഞ്ചുനാൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019
തിരൂർ 
കലാപ്രേമികൾക്ക്‌ നാടകക്കാഴ്‌ചയുടെ അഞ്ചുനാൾ സമ്മാനിച്ച്‌ കേരള സംഗീത നാടക അക്കാദമിയുടെ നാടകോത്സവം തിരൂർ ടൗൺ ഹാളിൽ തുടങ്ങി.  തിരൂർ നഗരസഭ, ജ്വാലാ ഫിലിം സൊസൈറ്റി തിരൂർ, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സഹകരണത്തോടെയാണ്‌ പരിപാടി. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കെപിഎസി ലളിത  ഉദ്ഘാടനംചെയ്തു.   നഗരസഭാ ചെയർമാൻ കെ ബാവ അധ്യക്ഷനായി. അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, നഗരസഭാ വൈസ് ചെയർമാൻ പി സഫിയ, അഡ്വ. പി ഹംസക്കുട്ടി, കെ എ റഹീം, കെ എക്സ് ആന്റോ, അല്ലൻ പൂഴിക്കുന്ന്, 
സേൽറ്റി തിരൂർ, കുഞ്ഞു മീനടത്തൂർ, കെ പി കുട്ടി വാക്കാട്, ഫിറോസ് ബാബു, തിരൂർ ദാസ്, 
ടി പി ചന്തു, ബാവ കൊടാശേരി, ബഷീർ പുത്തൻവീട്ടിൽ, ഷുക്കൂർ കെപുരം എന്നിവർ സംസാരിച്ചു. എൻ രാധാകൃഷ്ണൻ നായർ സ്വാഗതവും സാജി സോമനാഥ് നന്ദിയും പറഞ്ഞു.
തുടർന്ന്  മംഗലാപുരം കേരള സമാജത്തിന്റെ നാൽപതാം നാൾ നാടകം അരങ്ങേറി. 
 ബുധനാഴ്ച വൈകിട്ട് 5.30ന് നാടകം, സമൂഹം, ജീവിതം എന്ന വിഷയത്തിൽ പ്രഭാഷണം എന്നിവ നടക്കും. കവി കരിവള്ളൂർ മുരളി വിഷയമവതരിപ്പിക്കും. തുടർന്ന് ചെന്നൈ മക്തൂബ് തിയറ്ററിന്റെ തൂമതിപ്പൂവ് അരങ്ങേറും.  വ്യാഴാഴ്ച വൈകിട്ട് 6.30ന്  തോപ്പിൽ ഭാസി രചനയും സംവിധാനവും നിർവഹിച്ച കെപിഎസിയുടെ മുടിയനായ പുത്രൻ,  വെള്ളിയാഴ്ച മലപ്പുറം ലിറ്റിൽ എർത്ത് തിയറ്ററിന്റെ ബൊളീവിയൻ സ്റ്റാർസ് എന്നിവ അരങ്ങേറും. സമാപന സമ്മേളനം ശനിയാഴ്ച വൈകിട്ട് 5.30ന് നിലമ്പൂർ ആയിഷ ഉദ്ഘാടനംചെയ്യും. ഇ ടി മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയാകും. തുടർന്ന് കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രശസ്ത ഗായകരും കലാകാരൻമാരും അണിനിരന്ന് അനശ്വര നാടകഗാനങ്ങളുടെ സംഗീതാവിഷ്കാരം പാട്ടോർമ അരങ്ങേറും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top