25 August Sunday
ഇ എം എസിന്റെ ലോകം

രജിസ‌്ട്രേഷൻ 10ന‌് പൂർത്തിയാകും

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

 

 
കൊണ്ടോട്ടി
13 മുതൽ 17 വരെ കൊണ്ടോട്ടിയിൽ നടക്കുന്ന ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിന്റെ രജിസ്ട്രേഷൻ 10നകം പൂർത്തിയാകും. സെമിനാറിന്റെ ഒരുക്കം അന്തിമഘട്ടത്തിലാണ്. ലോക്കൽതല ജനറൽ ബോഡി യോഗങ്ങൾ പൂർത്തിയായി. ബ്രാഞ്ച് തല സംഘാടക സമിതികളും ചേർന്നു. പ്രാദേശിക സംഘാടക സമിതികൾ പൂർത്തിയായി.
13, 14, 15, തീയതികളിൽ അനുസ്മരണ സമ്മേളനവും സെമിനാറിന്റെ അനുബന്ധ പരിപാടികളും നടക്കും. കൊണ്ടോട്ടി വൈദ്യർ അക്കാദമിയിലാണ് അനുസ്മരണ സമ്മേളനവും അനുബന്ധ പരിപാടികളും നടക്കുക. 16, 17 തീയതികളിൽ മൊറയൂരിലാണ് സെമിനാർ. സെമിനാറിന്റെ ഒരുക്കം വ്യാഴാഴ‌്ച ചേർന്ന ഏരിയാ കമ്മിറ്റി യോഗം വിലയിരുത്തി. എൻ രാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി അനിൽ, ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസ് എന്നിവര്‍ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top