26 May Tuesday

കോവിഡ്‌ ലാബിൽ പരിശോധന 10 മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020
മഞ്ചേരി
മെഡിക്കൽ കോളേജിൽ കോവിഡ് -19 പരിശോധനാ ലാബ് സ്ഥാപിക്കുന്നതിന്റെ പുരോഗതി കലക്ടർ വിലയിരുത്തി. തിങ്കളാഴ്ച പകൽ പന്ത്രണ്ടരയോടെയാണ്   കലക്ടർ ജാഫർ മലിക്‌ ലാബ് നിർമാണ പുരോഗതി വിലയിരുത്താൻ എത്തിയത്. 10ന്‌ സ്രവപരിശോധന ആരംഭിക്കും. ഒരുകോടി ചെലവിട്ടാണ് ലാബ് ഒരുക്കിയത്. രണ്ട് ആർടിപിസി യന്ത്രങ്ങൾ ഇതിനകം സജ്ജമാക്കി. കെമിക്കലുകളും റീ ഏജറ്റുംമാത്രമേ  എത്താനുള്ളൂ. 
 ലോകോത്തര നിലവാരത്തിൽ മലബാറിലെ ആദ്യ ലാബാണിത്. അക്കാദമിക കെട്ടിടത്തിലെ മൈക്രോബയോളജി വിഭാഗത്തിൽ ആധുനിക ലാബ് സജ്ജമാക്കി. രണ്ടുമുതൽ മൂന്ന് മണിക്കൂറിനുള്ളിൽ ഫലമറിയാനാകും. പ്രതിദിനം 100 മുതൽ 200 സ്രവ സാമ്പിളുകൾ പരിശോധിക്കാനാകും. ഭാവിയിൽ മറ്റ് ബാക്ടീരിയ, വൈറസ് രോഗങ്ങൾ കണ്ടെത്തുന്നതിനും ലാബ് ഉപകരിക്കും. 
നിലവിൽ ആലപ്പുഴ വൈറോളജി ലാബിലാണ് ജില്ലയിൽ നിരീക്ഷണത്തിലായവരുടെ സ്രവ പരിശോധന നടത്തുന്നത്. ഇത് ജില്ലയിലെ  പരിശോധനാ ഫലം വൈകുന്നതിന് ഇടയാക്കി. ലാബ് പ്രവർത്തനം ആരംഭിക്കുന്നതോടെ നിരീക്ഷണത്തിലായവരുടെ പരിശോധനയും ചികിത്സയും വേഗത്തിലാക്കാനാകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top