തേഞ്ഞിപ്പലം
സ്വാശ്രയ കോളേജ് സംഘടനയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഉത്തരവിനെതിരെ സെൽഫ് ഫിനാൻസിങ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ കലിക്കറ്റ് സർവകലാശാലാ പരീക്ഷാഭവനിലേക്ക് മാർച്ച് നടത്തി.
അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി കെ പി അബ്ദുള്ള അസീസ് ഉദ്ഘാടനംചെയ്തു. ഇ എൻ പത്മനാഭൻ അധ്യക്ഷനായി. എൻ ഷിയോലാൽ, എം പി സക്കീർ, നിഷ, വിപ്ലവദാസ്, കെ രാഹുൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
സ്വാശ്രയ കോളേജ് സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തിലാണ് ഉത്തരവ് ഇറങ്ങിയത്. കോഴിക്കോട് ഐഎച്ച്ആർഡി കോളേജ് മൂല്യനിർണയ ക്യാമ്പിൽ എസ്എഫ്സിടിഎസ്എ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇ എൻ പത്മനാഭൻ അതിക്രമിച്ചുകയറി മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തിയെന്ന പരാതിയിൽ അന്വേഷണം നടത്താതെ ഏകപക്ഷീയമായി സർവകലാശാല ഉത്തരവിറക്കിയെന്നാണ് ആരോപണം.
ഉത്തരവ് 350ഓളം കോളേജുകളിലേക്ക് സർക്കുലേറ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് സ്വാശ്രയ കോളേജ് പ്രിൻസിപ്പൽമാർ സംഘടനാ പ്രവർത്തനം പാടില്ലെന്ന തരത്തിൽ ജീവനക്കാർക്ക് ഉത്തരവ് നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..