വളാഞ്ചേരി
ഈവർഷത്തെ കാടാമ്പുഴ ദേവസ്വം തൃക്കാർത്തിക പുരസ്കാരം പഞ്ചാരിയുടെ കുലപതി പെരുവനം കുട്ടൻ മാരാർക്ക്. ചൊവ്വാഴ്ച വൈകിട്ട് ആറിന് സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി പുരസ്കാരം നൽകും. തൃശൂർ ജില്ലയിലെ പെരുവനം സ്വദേശിയാണ് കുട്ടൻ മാരാർ. തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളമടക്കം കേരളത്തിലെ പ്രശസ്തമായ പല ഉത്സവങ്ങൾക്കും മേള പ്രമാണിയാണ് കുട്ടൻ മാരാർ.
2017 മുതലാണ് ദേവസ്വം തൃക്കാർത്തിക പുരസ്കാരം നൽകിത്തുടങ്ങിയത്. പ്രഥമ പുരസ്കാരം ആയുർവേദത്തിന്റെ കുലപതി ഡോ. പി കെ വാര്യർക്കാണ് സമർപ്പിച്ചത്. 2018ൽ ശോഭ ഗ്രൂപ്പ് ചെയർമാൻ പി എൻ സി മേനോനും 2019ൽ അക്കിത്തം അച്യുതൻ നമ്പൂതിരിക്കും പുരസ്കാരം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..