28 January Friday
മോണിങ് ഫാമിലൂടെ 1000 കിലോ പച്ചക്കറി

യുവകർഷകർക്ക് ഡിവൈഎഫ്ഐയുടെ ആദരം

സ്വന്തം ലേഖകൻUpdated: Monday Dec 6, 2021

കുണ്ടയാറിൽ യുവ കർഷകരെ ആദരിക്കുന്ന പരിപാടി മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

എടപ്പാൾ
കാലടി പഞ്ചായത്തിലെ കുണ്ടയാറിൽ ഡിവൈഎഫ്ഐ മോണിങ് ഫാം ജൈവകൃഷിയിലൂടെ  1000 കിലോ പച്ചക്കറി നാടിന് നൽകിയ യുവ കർഷകരെ ആദരിച്ചു.
ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് കമ്മിറ്റി  നേതൃത്വത്തിലാണ് ആദരവ് നൽകിയത്. ഇതോടൊപ്പം രണ്ടാംഘട്ട കൃഷിയുടെ തൈ നടലും നടന്നു. മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു.
മോണിങ് ഫാമിന്റെ ചുമതല നിർവഹിച്ച 14 വനിതകൾ, കൃഷിക്കായി രണ്ടേക്കർ സ്ഥലം വിട്ടുനൽകിയ കുന്നമ്മാത്ത് കുണ്ടയാറ്റിൽ കുടുംബം, നിർദേശങ്ങൾ നൽകിയ എടപ്പാൾ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് സി അഭിലാഷ്, തൊഴിലുറപ്പ് തൊഴിലാളികൾ, നേതൃത്വം നൽകിയ ഡിവൈഎഫ്ഐ കുണ്ടയാർ യൂണിറ്റിലെ പ്രവർത്തകർ എന്നിവരെയാണ് ആദരിച്ചത്. 
ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് ട്രഷറർ ഇ കെ ദിലീഷ് അധ്യക്ഷനായി. കെ ടി ജലീൽ എംഎൽഎ, സിപിഐ എം എടപ്പാൾ ഏരിയാ സെക്രട്ടറി ടി സത്യൻ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം പി മുനീർ, സിപിഐ എം കാലടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ വി മോഹനൻ,  സിപിഐ എം എടപ്പാൾ ഏരിയാ കമ്മിറ്റിയംഗം സി രാമകൃഷ്ണൻ, ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് സെക്രട്ടറി ബി ജി ശ്രീജിത്ത്, പ്രസിഡന്റ് എ സിദ്ദീഖ്, അഡ്വ. പി പി മോഹൻദാസ്, ആർ ഗായത്രി, ഇ രാജഗോപാൽ, ടി പി കുട്ടൻ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ കാലടി മേഖലാ സെക്രട്ടറി എൻ വി സലാം സ്വാഗതവും ബിജു കുണ്ടയാർ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top