17 January Friday

സഫയെ മന്ത്രി അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

 

തിരുവനന്തപുരം
കരുവാരക്കുണ്ട് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ലാബ് ഉദ്ഘാടനംചെയ്തു സംസാരിച്ച  രാഹുൽ ഗാന്ധി എം പി യുടെ പ്രസംഗം അതിമനോഹരമായി പരിഭാഷപ്പെടുത്തിയ പ്ലസ് ടു വിദ്യാർഥിനി സഫയെ പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ അനുമോദിച്ചു. തന്റെ പ്രസംഗം ആരെങ്കിലും പരിഭാഷപ്പെടുത്തുമോ എന്ന് അന്വേഷിച്ച എം പി യുടെ അടുത്തേക്ക് നിസ്സങ്കോചം ഓടിയെത്തിയ സഫ ഒട്ടും പിഴവുകൾ ഇല്ലാതെ അകൃത്രിമ ഭാഷയിൽ പ്രസംഗം തർജമ ചെയ്തു. 
സർക്കാർ വിദ്യാലയത്തിലായിരുന്നു സഫയുടെ ഇതുവരെയുള്ള പഠനം മുഴുവൻ. പത്താം ക്ലാസിലും പ്ലസ് വണ്ണിലും എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ മിടുക്കിയാണ് സഫ. പൊതുവിദ്യാഭ്യാസ മേഖലയുടെ മേന്മയ്ക്കും മികവിനും നേർസാക്ഷ്യമാണ് ഈ പെൺകുട്ടി. സഫയെ ഫോണിൽ വിളിച്ചാണ്‌ മന്ത്രി അനുമോദിച്ചത്‌. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ മിഷൻ നേതൃത്വത്തിൽ ഒമ്പതിന്‌ പകൽ രണ്ടിന്‌ കലക്ടറേറ്റിൽ  സഫയെ ആദരിക്കും. കലക്ടർ ജാഫർ മാലിക്‌ ഉപഹാരം നൽകും
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top