29 November Tuesday

കോട്ടക്കൽ ആര്യവൈദ്യശാലക്ക്‌ അഖിലേന്ത്യാ അവാർഡ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

വളന്ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ അവാർഡ് ആര്യവൈദ്യശാല മാനേജിങ്‌ ട്രസ്റ്റി ഡോ. പി എം വാരിയർ ഏറ്റുവാങ്ങുന്നു

കോട്ടക്കൽ
വളന്ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ അഖിലേന്ത്യാ അവാർഡ് കോട്ടക്കൽ ആര്യവൈദ്യശാലക്ക്‌. ആയുർവേദത്തിന്റെ സർവതോന്മുഖമായ പുരോഗതിക്കും ആതുര സേവനമേഖലയില്‍ നൽകുന്ന സമഗ്ര സംഭാവന പരിഗണിച്ചുമാണ് പുരസ്‌കാരം.
ഡൽഹിയിൽ ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിലെ ചടങ്ങിൽ വളന്ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ്‌ ഭാവന ബി മുഖോപാധ്യയയിൽനിന്ന് ആര്യവൈദ്യശാല മാനേജിങ്‌ ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി എം വാരിയർ അവാർഡ് ഏറ്റുവാങ്ങി. വളന്ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സുവർണജൂബിലിയോടനുബന്ധിച്ചാണ്‌ പുരസ്‌കാരം ഏർപ്പെടുത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top