25 September Friday

കാടിറങ്ങേണ്ട; റേഷൻ വീട്ടിലെത്തും

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

സഞ്ചരിക്കുന്ന റേഷൻ കട പി വി അൻവർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു

നിലമ്പൂർ 
ആദിവാസികൾക്ക്‌ ആശ്വാസമേകി വാഹനത്തിൽ റേഷൻ ഭക്ഷ്യവസ്‌തുക്കൾ കാട്ടിലെത്തിക്കുന്ന പദ്ധതി തുടങ്ങി.‌ കഴിഞ്ഞ രണ്ടുവർഷം ഉരുൾപൊട്ടലിലും പ്രളയത്തിലും കഷ്ടതയനുഭവിച്ച ഊരുകളിലേക്ക് അടിയന്തര റേഷൻ വാഹനത്തിൽ എത്തിച്ചിരുന്നു. തുടർന്നാണ്‌ ആദിവാസി ഊരുകളിൽ സിവിൽ സപ്ലൈസ്‌ വകുപ്പ് ഇത്‌ പദ്ധതിയായി നടപ്പാക്കുന്നത്‌.  
സഞ്ചരിക്കുന്ന റേഷൻകടയുടെ ആദ്യഘട്ടമാണ്‌‌ നിലമ്പൂർ മേഖലയിൽ തുടങ്ങിയത്‌. കരുളായി പഞ്ചായത്ത് ഹാളിൽ ജില്ലാതല ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി ഭക്ഷ്യ- മന്ത്രി പി തിലോത്തമൻ നിർവഹിച്ചു. പി വി അൻവർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ വി അസൈനാർ ഭക്ഷ്യധാന്യം വിതരണംചെയ്‌തു.
നെടുങ്കയം, മുണ്ടക്കടവ് (കരുളായി പഞ്ചായത്ത്),  അമ്പുമല (ചാലിയാർ പഞ്ചായത്ത്), ഉച്ചക്കുളം (മൂത്തേടം പഞ്ചായത്ത്)  എന്നീ വനാന്തര കോളനികളിലെ 380 കുടുംബങ്ങൾക്കാണ്‌ പ്രാരംഭഘട്ട പ്രയോജനം ലഭിക്കുക. 
മാസത്തിൽ ഒരുതവണ ഉദ്യോഗസ്ഥർ ഭക്ഷ്യവസ്തുക്കളുമായി ഊരുകളിലെത്തും. ഈ ദിവസം മുൻകൂട്ടി ഊരുകളിൽ അറിയിക്കും.  ഇ പോസ് മെഷീൻവഴിയായിരിക്കും ഭക്ഷ്യ വിതരണം. നെറ്റ് വർക്ക് ഇല്ലാത്ത വനപ്രദേശങ്ങളിൽ റേഷൻ കാർഡ് മുഖാന്തരം  പഴയ രീതിയിൽ ഭക്ഷ്യധാന്യങ്ങൾ നൽകും.  ഐടിഡിപി, വനംവകുപ്പ്  എന്നിവ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്‌. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top