22 October Tuesday

അന്താരാഷ്ട്ര സെമിനാറിന് നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

 

തേഞ്ഞിപ്പലം
കലിക്കറ്റ് യൂണിവേഴ്സിറ്റി ഇ എം എസ് ചെയർ ഏഴ്‌, എട്ട്‌ തീയതികളിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കും. പ്രളയാനന്തര നവകേരള നിർമിതി പ്രദേശിക ഇടപെടലുകളുടെ പ്രസക്തി എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ  രാവിലെ 10ന് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ മുൻ എംപി എസ് രാമചന്ദ്രപിള്ള ഉദ്ഘാടനംചെയ്യും. വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ്‌ ബഷീർ അധ്യക്ഷനാകും. പി അബ്ദുൾ ഹമീദ് എംഎൽഎ, ഇ എൻ മോഹൻദാസ് എന്നിവർ സംസാരിക്കും. ആദ്യ സെഷനിൽ പുനർനിർമാണവും പ്രാദേശിക ഇടപെടലുകളും എന്ന വിഷയം ഡോ. കെ എൻ ഹരിലാൽ അവതരിപ്പിക്കും. ഉച്ചക്കുശേഷം നടക്കുന്ന സെമിനാറിൽ പ്രളയ പാഠങ്ങൾ എന്നതിനെക്കുറിച്ച് ടി ഗംഗാധരൻ സംസാരിക്കും.  വയനാട്ടിലെ പ്രളയ പാഠങ്ങൾ എന്ന വിഷയം ഡോ. സി കെ വിഷ്ണുദാസ് അവതരിപ്പിക്കും. ഇതിനുശേഷം മീനങ്ങാടി കാർബൺ ന്യൂട്രൽ അനുഭവങ്ങളെക്കുറിച്ച് ബീന വിജയൻ സംസാരിക്കും. വ്യാഴാഴ്ച രാവിലെ 9.30ന് നടക്കുന്ന സെഷനിൽ  മാലിന്യസംസ്കരണം എന്ന വിഷയം ഡോ. കെ സുനിൽരാജ് അവതരിപ്പിക്കും.   കൃഷിയും ഹരിത ജോലികളും പരിശീലനം എന്ന വിഷയത്തിൽ വി ജി ഗോപി സംസാരിക്കും. ഉച്ചക്കുശേഷം ധനവിനിയോഗമെന്ന വിഷയം ആസ്പദമാക്കി നടക്കുന്ന സെഷനിൽ ഡോ. എൻ രാമലിംഗം സംസാരിക്കും. തുടർന്ന് ഉരുൾപൊട്ടൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ. കെ വി ബ്രിജേഷ് വിഷയാവതരണം നടത്തും. സമാപന സെഷനിൽ ഡോ. പി കെ പോക്കർ സെമിനാർ ക്രോഡീകരണം നടത്തും.
പ്രധാന വാർത്തകൾ
 Top