18 October Friday
കേരള ബാങ്ക്

ലീഗ് നേതൃത്വം വിവേകത്തോടെ ഇടപെടണം: കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019
തേഞ്ഞിപ്പലം
കേരള ബാങ്ക് രൂപീകരണത്തിൽനിന്ന്‌ മലപ്പുറം ജില്ലാ ബാങ്ക്‌ വിട്ടുനിൽക്കുന്നതിന്‌  കാരണം സങ്കുചിത രാഷ്ട്രീയ താൽപ്പര്യമാണെന്ന്‌  മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രശ്നത്തിൽ   മുസ്ലിംലീഗ് നേതൃത്വം വിവേകത്തോടെ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കലിക്കറ്റ് സർവകലാശാലാ കോ–ഓപറേറ്റീവ് സ്റ്റോറിൽ ശൃംഖലാബന്ധിത സൗരോർജനിലയവും  മുണ്ടിയൻകാവ് പറമ്പിൽ വള്ളിക്കുന്ന് പട്ടികജാതി സർവീസ് സഹകരണ സംഘവും ഉദ്ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സഹകരണ മേഖലയിലെ  വളർച്ചയെ  പാഴ്മുറംകൊണ്ട്‌ തടയാനാകില്ല.  
കേരള ബാങ്കിൽനിന്ന്‌  വിട്ടുനിൽക്കാനുള്ള മലപ്പുറം ജില്ലാ ബാങ്കിന്റെ തീരുമാനത്തിനെതിരെ 400–-ലധികം ജീവനക്കാർ നിവേദനം നൽകിയിരുന്നു.
 ലാഭം ഉണ്ടാക്കുന്ന എല്ലാ  സഹകരണ സംഘത്തിൽനിന്നും ഒരുവർഷത്തെ ലാഭവിഹിതം സർക്കാർ ചോദിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് 2000 ഫ്ലാറ്റുകൾ നിർമിച്ചുനൽകും. 
രാഷ്ട്രീയത്തിനതീതമായ സഹകരണമാണ് ഇക്കാര്യത്തിൽ  ലഭിക്കുന്നത്‌. സൗരോർജ 
ഉൽപ്പാദനത്തിന് മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നത്.   സൗരോർജനിലയങ്ങൾ സ്ഥാപിച്ചാൽ ലഭിക്കുന്ന സബ്സിഡി  സഹകരണ 
സ്ഥാപനങ്ങൾക്ക്‌ ലഭ്യമാക്കുന്നത് പരിഗണിക്കുമെന്നും  മന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top