02 July Thursday

തേൻകനികൾക്കായി കുരുന്നുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

ബാലസംഘം പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വാണിയമ്പലത്ത് അഫിനും ഐറിനും വീട്ടിലെ കൃഷിയിടത്തിൽ തൈകൾ നടുന്നു

 മലപ്പുറം

തേനൂറും തേൻകനികൾക്കായി ബാലസംഘം കൂട്ടുകാർ 15,000 ഫലവൃക്ഷത്തൈകൾ നട്ടു. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ പരിസ്ഥിതി ദിനത്തിൽ കുട്ടികൾ രണ്ടായിരത്തോളം വീടുകളിൽ പച്ചക്കറി കൃഷികൾക്കും തുടക്കം കുറിച്ചു. കരനെൽ കൃഷി, വാഴകൃഷി, മറ്റ് ഇടവിളകൃഷികൾ, ഔഷധസസ്യകൃഷി ഉൾനാടൻ മത്സ്യകൃഷി എന്നിവയും തുടങ്ങി. 
ജില്ലാ ഉദ്ഘാടനം തിരൂരിൽ നൂർലേക്കിൽ പരിസ്ഥിതി പ്രവർത്തകൻ നൂർ മുഹമ്മദ് നിർവഹിച്ചു. ബാലസംഘം സംസ്ഥാന ജോയിന്റ് കൺവീനർ സി വിജയകുമാർ, ജില്ലാ സെക്രട്ടറി എൻ ആദിൽ, പ്രസിഡന്റ് സി മാനിനി, കൺവീനർ പി സതീശൻ, കോ–--ഓർഡിനേറ്റർ കെ ഗോപി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കളികളായി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top