20 January Wednesday

കൈകോർത്ത് വിദ്യാർഥിത്വം

സ്വന്തം ലേഖകൻUpdated: Saturday Jun 6, 2020

മലപ്പുറം
‘പഠിക്കാം പ്രകൃതിയോടൊപ്പം, പടുത്തുയർത്താം കാർഷികസംസ്കാരം’  മുദ്രാവാക്യമുയർത്തി എസ്‌എഫ്‌ഐ പരിസ്ഥിതി വാരാചരണത്തിന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ഗവ. കോളേജിൽ ഫലവൃക്ഷ തൈ നട്ട് അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു നിർവഹിച്ചു.  12 വരെ സംസ്ഥാനത്ത് രണ്ടുലക്ഷം വൃക്ഷതൈ നടും. ഒരുലക്ഷം മഴക്കുഴികളും നിർമിക്കും. 
ജില്ലാ സെക്രട്ടറി കെ എ സക്കീർ, പ്രസിഡന്റ് ഇ അഫ്സൽ, സംസ്ഥാന കമ്മിറ്റിയംഗം ഹരികൃഷ്ണപാൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ പി ശ്രീജിത്ത്‌, പി ദിയ, എ ഗോപിക എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top