Deshabhimani

നെയ്‌തെടുക്കാം
ആശ്വാസവെളിച്ചത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 12:16 AM | 0 min read

മലപ്പുറം 
സംസ്ഥാന സർക്കാർ കരുതലിൽ മലപ്പുറം കോ–-ഓപറേറ്റീവ്‌  സ്പിന്നിങ് മില്ലിനും പുത്തനുണർവ്‌. സ്ഥാപനത്തിന് ബാധ്യതയായിരുന്ന വൈദ്യുതി കുടിശ്ശിക  -12.71 കോടി രൂപയാണ്‌ സർക്കാർ എഴുതിത്തള്ളിയത്‌. കെഎസ്ഇബി സർക്കാരിന് നൽകാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കിയതിന്റെ  ഭാഗമായി പൊതുമേഖലാ സ്ഥാപന കുടിശ്ശിക ഒഴിവാക്കിയ നടപടിയിലാണ്‌ മലപ്പുറം കോ–-ഓപറേറ്റീവ്‌ സ്‌പിന്നിങ് മില്ലിന്റെയും കുടിശ്ശിക എഴുതിത്തള്ളിയത്‌. ദീർഘകാലം വൈദ്യുതി ബിൽ കുടിശ്ശികയായതോടെ സ്ഥാപനത്തിനുണ്ടായിരുന്ന  ഭീമമായ ബാധ്യതയാണ് ഇതോടെ ഒഴിവായത്. 
2023 ഒക്‌ടോബർവരെയുള്ള കുടിശ്ശികയാണ്‌ എഴുതിത്തള്ളിയത്‌. ബാക്കി കുടിശ്ശിക പത്തുമാസത്തിനുള്ളിൽ തവണവ്യവസ്ഥയിൽ  അടയ്‌ക്കാനും അവസരമൊരുക്കിയിട്ടുണ്ട്‌. സംസ്ഥാനത്തുതന്നെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്‌ മലപ്പുറം കോ–-ഓപറേറ്റീവ്‌  സ്പിന്നിങ് മിൽ.  ഒരുദിവസം 20,000 യൂണിറ്റ്‌ വൈദ്യുതിയാണ്‌ സ്ഥാപനത്തിൽ ഉപയോഗിക്കുന്നത്‌. പ്രതിമാസത്തിൽ അഞ്ചുമുതൽ -ആറുലക്ഷംവരെ യൂണിറ്റും.
43 മുതൽ 44 ലക്ഷം രൂപവരെയാണ്‌ പ്രതിമാസ വൈദ്യുതി ബിൽ വരുന്നത്‌. മുൻകാല കുടിശ്ശികയൊഴികെ, പ്രതിമാസ വൈദ്യുതി ബിൽ സ്ഥാപനം അടച്ചുപോകാറുണ്ട്‌. ദീർഘകാല കുടിശ്ശിക പിഴ, പിഴ പലിശ, ഡിലേറ്റഡ്‌ പേയ്‌മെന്റ്‌ എന്നിവ ഉൾപ്പെടെയാണ്‌  ഭീമമായ തുകയിലെത്തിയത്‌. ഈ തുക സ്ഥാപനം നേരിട്ട്‌ അടയ്‌ക്കുമ്പോളുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയാണ്‌ കുടിശ്ശിക എഴുതിത്തള്ളിയതിലൂടെ ഒഴിവായത്‌. 
ജീവനക്കാരുടെ പിഎഫ്‌, സ്റ്റാറ്റ്യൂട്ടറി പെയ്‌മെന്റ്‌ എന്നിവയുൾപ്പെടെയുള്ളവയിലൊന്നും  സ്ഥാപനം ബാധ്യതവരുത്തിയിട്ടില്ല. 
കുടിശ്ശിക ഒഴിവാക്കിയതിലൂടെ വലിയ പ്രതിസന്ധിയാണ്‌ ഒഴിവായതെന്നും ബാക്കി കുടിശ്ശിക അടച്ചുതീർക്കാൻ കഴിയുമെന്നും എംഡി  എം കെ സലീം, ഡെപ്യൂട്ടി മാനേജർ കെ കെ രാജൻ  എന്നിവർ പറഞ്ഞു.

 



deshabhimani section

Related News

0 comments
Sort by

Home