09 February Thursday

എൻജിഒ യൂണിയൻ ജില്ലാ കായികമേള: ‌തിരൂരങ്ങാടി ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

എൻജിഒ യൂണിയൻ ജില്ലാ കായികമേള വി പി അനിൽ ഉദ്ഘാടനംചെയ്യുന്നു

മഞ്ചേരി
 എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി കലാ സാംസ്കാരികവേദി ജ്വാലയുടെ നേതൃത്വത്തിൽ ഗവ. ബോയ്സ് ഹൈസ്കൂൾ ​ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാ കായികമേളയിൽ തിരൂരങ്ങാടി ഏരിയ ജേതാക്കളായി. 87 പോയിന്റോടെയായിരുന്നു വിജയം. 70 പോയിന്റോടെ മലപ്പുറം ഏരിയ രണ്ടും 69 പോയിന്റോടെ മഞ്ചേരി ഏരിയ മൂന്നും സ്ഥാനം നേടി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽ മേള  ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ ട്രഷറർ ഇ പി മുരളീധരൻ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും ജ്വാല കൺവീനർ കെ സി ഹസിലാൽ നന്ദിയും പറഞ്ഞു.  സമാപന സമ്മേളനത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം കെ വസന്ത സമ്മാനം വിതരണംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌  വി കെ രാജേഷ് അധ്യക്ഷനായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top