16 August Sunday

കലിക്കറ്റിൽ യൂത്ത്‌ ലീഗ്‌ –-എംഎസ്‌എഫ്‌ അക്രമം

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

 

തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ മെൻസ് ഹോസ്റ്റലിൽ  യൂത്ത് ലീഗ്‌–-  എംഎസ്എഫ് അക്രമം.  തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡ​ന്റ് ആദർശ്, യൂണിറ്റ് കമ്മിറ്റിയംഗം വിഷ്ണു എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. 
യാതൊരു പ്രകോപനവുമില്ലാതെ മാരകായുധങ്ങളുമായി ഇരച്ചുകയറിയ യൂത്ത് ലീഗുകാർ ക്യാമ്പസിലെ വിരലിലെണ്ണാവുന്ന എംഎസ്എഫുകാരോടൊപ്പം ചേർന്ന് അക്രമം നടത്തുകയായിരുന്നു. ഡിഎസ്യയു ഓഫീസിൽ പരിപാടി നടക്കുകയായിരുന്നതിനാൽ വിദ്യാർഥികളേറെയും അവിടെയായിരുന്നു. ഈ അവസരം മുതലെടുത്ത് ഗൂഢാലോചന നടത്തിയാണ് അക്രമം. ചൊവ്വാഴ്ച സിൻഡിക്കറ്റ് മാർച്ചിൽ പങ്കെടുക്കാനെത്തിയ നേരത്തെ ക്യാമ്പസിൽ പഠിച്ച ഒരു എംഎസ്എഫുകാരന്റെ നേതൃത്വത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമലിനെ കൈയ്യേറ്റവുംചെയ്‌തിരുന്നു. 
കഴിഞ്ഞ യുഡിഎഫ് സിൻഡിക്കറ്റിന്റെ കാലത്ത് പുറത്തുനിന്നെത്തിയ യൂത്ത് ലീഗുകാരുടെ സഹായത്തോടെ ക്യാമ്പസിൽ വ്യാപക അക്രമങ്ങൾ അഴിച്ചുവിട്ടിരുന്നു. 
അതേ അന്തരീക്ഷം സൃഷ്ടിക്കാനാണ് യൂത്ത് ലീഗിന്റെയും എംഎസ്എഫിന്റെയും നീക്കം. അക്രമം അഴിച്ചുവിട്ടതിനുശേഷം ക്യാമ്പസിൽ എസ്എഫ്ഐ അക്രമം എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ കുപ്രചരണവും യൂത്ത് ലീഗ് അക്രമികൾ അഴിച്ചുവിട്ടിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top