24 September Thursday
94 രോഗമുക്തി | സമ്പർക്കം 118

131 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

മലപ്പുറം

ജില്ലയിൽ ചൊവ്വാഴ്ച 131 പേർക്കുകൂടി കോവിഡ് - 19 സ്ഥിരീകരിച്ചു. 118 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 16 പേരുടെ രോഗബാധ ഉറവിടം കണ്ടെത്തിയിട്ടില്ല. അഞ്ചുപേർ ഇതരസംസ്ഥാനങ്ങളിൽനിന്നും എട്ടുപേർ വിദേശ രാജ്യങ്ങളിൽനിന്നും എത്തിയവരാണ്. 94 പേർ രോഗമുക്തരായി. ഇതുവരെ 1544 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗബാധിതരായി ഇതുവരെ 14 പേർ മരണമടഞ്ഞു. ഇവരെ കൂടാതെ ഒരാൾ രോഗം ഭേദമായി ആശുപത്രിയിൽ തുടർ നിരീക്ഷണത്തിലിരിക്കെ നേരത്തെ മരിച്ചിരുന്നു.
സമ്പർക്കം
നിലമ്പൂർ സ്വദേശികളായ 17 പേർ, മമ്പാട്‌, ഓട്ടുപാറ–- അഞ്ചുപേർ വീതം, മഞ്ചേരി‌, കൊണ്ടോട്ടി, മേൽമുറി, പെരുവള്ളൂർ –- നാലുപേർ വീതം, കാവനൂർ‌, ഒളവട്ടൂർ‌, ഒതുക്കുങ്ങൽ–- മൂന്നുപേർ വീതം, പള്ളിക്കൽ‌, ഐക്കരപ്പടി‌, കരുവാരക്കുണ്ട്‌, അരീക്കോട്‌, തേഞ്ഞിപ്പലം‌, മേലങ്ങാടി‌, എടപ്പാൾ‌, വള്ളിക്കാപ്പറ്റ‌, അമരമ്പലം, എടക്കര‌, നമ്പൂരിപ്പൊട്ടി‌, ചോക്കാട്–- രണ്ടുപേർ വീതം‌, പെരിന്തൽമണ്ണ, പൂക്കോട്ടൂർ, മഴുവഞ്ചേരി, ഓമാനൂർ, തുവ്വൂർ, തുറക്കൽ, കരിപ്പൂർ, ചെറുവായൂർ, തെന്നല, കൊളപ്പുറം, കുന്നപ്പള്ളി, പൊന്നാനി, ആലത്തൂർപ്പടി, കൊട്ടുക്കര, വടക്കേക്കര, പുത്തംകുളത്ത്, വെള്ളിമുറ്റം, തിരുവാലി, ചന്തക്കുന്ന്‌, തിരുന്നാവായ, ചാലിയാർ, പാലേമാട്, പുൽപ്പറ്റ, പുളിക്കൽ എന്നിവിടങ്ങളിലെ ഓരോരുത്തർ വീതം, കരിപ്പൂർ കോവിഡ് കെയർ സെന്ററിലെ രണ്ടുപേർ.
ഉറവിടമറിയാതെ 
താനൂർ സ്വദശികളായ രണ്ടുപേർ, കൊണ്ടോട്ടി, ബിപി അങ്ങാടി, വെറ്റിലപ്പാറ, കോഡൂർ, പെരുവള്ളൂർ, പരപ്പനങ്ങാടി, പുൽപ്പറ്റ, പറവണ്ണ, ഒഴൂർ, കോട്ടക്കൽ, തിരൂർ, നിലമ്പൂർ, തിരൂർക്കാട്, വാഴയൂർ എന്നിവിടങ്ങളിലെ ഓരോരുത്തരും മലപ്പുറം എംഎസ്‌പിയുമായി ബന്ധമുള്ള ഒരാളും.
ഇതര സംസ്ഥാനം
കർണാടകയിൽനിന്നെത്തിയ നാല്‌ പേർ, തമിഴ്‌നാട്‌–- ഒരാൾ. 
വിദേശം
 യുഎഇ, സൗദി എന്നിവിടങ്ങളിൽനിന്നെത്തിയ മൂന്ന്‌ പേർ വീതം, റഷ്യ, ആൻഡമാൻ നിക്കോബാർ –- ഓരോരുത്തർ വീതം. 
നിരീക്ഷണത്തിൽ 
31,212 പേർ
 31,212 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 924 പേർ വിവിധ ആശുപത്രികളിലും 28,983 പേർ വീടുകളിലും 1305 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
60,279 പേർക്ക് രോഗബാധയില്ല
ജില്ലയിൽനിന്ന് ഇതുവരെ ആർടിപിസിആർ, ആന്റിജെൻ വിഭാഗങ്ങളിലുൾപ്പെടെ 67,854 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 65,989 പേരുടെ ഫലം ലഭ്യമായി. 
ഇതിൽ 60,279 പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 1808 പേരുടെ പരിശോധനാ ഫലം  ലഭിക്കാനുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top