16 January Saturday

ലീഗിന്റെ മൗനം ഭൂരിപക്ഷ വര്‍ഗീയതയ്ക്കുള്ള പിന്തുണ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020
താനൂര്‍
ബാബ്റി മസ്ജിദ് വിഷയത്തിലടക്കം ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കൊപ്പമാണ് മുസ്ലിംലീഗ് എന്നും നിലനിന്നിട്ടുള്ളതെന്ന് വി അബ്ദുറഹിമാന്‍ എംഎൽഎ. ഫെയ്സ് ബുക്കിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം. രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച് പ്രിയങ്ക ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയെങ്കിലും അതിനെതിരെ പ്രതികരിക്കാന്‍ ലീഗ് തയ്യാറായിട്ടില്ല.  ഹാഗിയ സോഫിയ വിഷയത്തില്‍ അവിടത്തെ ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കൊപ്പംനിന്ന ലീഗ് ഇവിടെ ബിജെപിയുടേയും ആര്‍എസ്എസിന്റെയും ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് മൗനാനുവാദം നല്‍കുകയാണ്‌.  
 ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗമായ മുസ്ലിംലീഗ് ഉയര്‍ത്തിയ പ്രതിരോധം പല്ലുകൊഴിഞ്ഞ സിംഹത്തിന്റെ രോദനംമാത്രമായിരുന്നു.  കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കാനോ ഭൂരിപക്ഷ വര്‍ഗീയതയെ തുറന്ന് ആക്രമിക്കാനോ ലീഗ് തയ്യാറായില്ല. രാമക്ഷേത്ര നിര്‍മാണത്തെ തുണച്ചുള്ള പ്രിയങ്കാ ഗാന്ധിയുടേയും  കോണ്‍ഗ്രസ് നേതാക്കളുടേയും ‌പ്രസ്‌താവനക്ക്‌ മറുപടി നല്‍കാന്‍ ശേഷിയില്ലാതെ ലീഗിന്റെ മതേതര നിലപാട് ശോഷിച്ചിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top