16 September Monday

നിലമ്പൂർ -ഊട്ടി സംസ്ഥാന പാതയിൽ കെഎൻജി റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

നിലമ്പൂർ> രണ്ടു ദിവസങ്ങളായി മലയോര മേഖലയിൽ തോരാതെ പെയ്യുന്ന മഴയിൽ നിലമ്പൂർ -ഊട്ടി സംസ്ഥാന പാതയിൽ വെള്ളം കയറി.  ഞായറാഴ്ച രാത്രി വൈകീട്ട് തുടങ്ങിയ മഴ കനത്തതോടെയാണ് റോഡിൽ വെളളം കയറിയത്. ചന്തക്കുന്ന് വെളിയതോട്, ജോത്യപടി എന്നിവടങ്ങളിലാണ് അരക്കൊപ്പം വെളളം റോഡിലൂടെ കയറിയത്.  റോഡുകൾ തോടുകളായി മാറിയതോടെ ഗതാഗതം പലയിടങ്ങളിലും തടസ്സപ്പെട്ടു.

ഊട്ടി, മൈസൂർ, ബാംഗ്ലൂർ എന്നിടങ്ങളിലേക്ക് പോകുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ വൈകീയാണ് ഓടിയത്. കരുളായി, ചാലിയാർ  പ്രദേശങ്ങളിലെ ഗ്രാമീണ വയലുകളിലും റോഡുകളിലും വെളളം കയറിയത് മൂലം ജനങ്ങൾ ഏറെ ദുരിതത്തിലായി. ചാലിയാറിൽ ജലനിരപ്പുയർന്നു.  മലയോര മേഖലയിലെ  ചാലിയാർ, കുതിരപ്പുഴ, കരിമ്പുഴ എന്നിവ കരകവിഞ്ഞു ഒഴുകി. മേഖലയിൽ വൻതോതിൽ  കൃഷിനാശവും ഉണ്ടായിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top