13 May Thursday

വൈറസിനെ പൂട്ടാൻ സഹകരിച്ച് ജനം

സ്വന്തം ലേഖകൻUpdated: Wednesday May 5, 2021

കോവിഡ് വ്യാപനം തടയാനേർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് തിരക്കൊഴിഞ്ഞ മലപ്പുറം കുന്നുമ്മൽ റോഡ്

മലപ്പുറം
കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളോട്‌ സഹകരിച്ച്‌ ജില്ലയിലെ ജനങ്ങൾ. ചൊവ്വാഴ്‌ച മുതൽ ഞായറാഴ്ച വരെയാണ്‌ ലോക്‌ഡൗണിന്‌ സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്‌. ഇത്‌  ഏർപ്പെടുത്തിയ ആദ്യദിനം അത്യാവശ്യക്കാർ മാത്രമേ പുറത്തിറങ്ങിയുള്ളൂ. സ്വകാര്യ വാഹനങ്ങൾ കുറഞ്ഞതോടെ നിരത്തുകൾ വിജനമായി. പലചരക്ക്‌, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ തുറന്നെങ്കിലും സാധനങ്ങൾ വാങ്ങാൻ എത്തിയവർ കുറഞ്ഞു. ഹോട്ടലുകൾ പാര്‍സലായാണ്‌ ഭക്ഷണവിതരണം നടത്തിയത്‌. കെഎസ്‌ആർടിസി ബസുകൾ  ഓടിയെങ്കിലും പകുതിയിൽ കുറവായിരുന്നു. സ്വകാര്യ ബസുകളും നാമമാത്ര സർവീസുകളേ നടത്തിയുള്ളൂ. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ്‌ വാഹന പരിശോധന നടത്തി. മലപ്പുറം കുന്നുമ്മലിൽ എസ്‌പി സുജിത്‌ ദാസ്‌ നേതൃത്വം നൽകി. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയും സ്വീകരിച്ചു.  അതേസമയം, സർക്കാർ ഓഫീസുകൾ 25 ശതമാനം ജീവനക്കാരോടെയാണ്‌ പ്രവർത്തിച്ചത്‌. ബാങ്കുകൾ പകൽ ഒന്നോടെ പണമിടപാടുകൾ അവസാനിപ്പിച്ചു. രോഗികൾ വർധിച്ചതോടെ ജില്ലയിലെ പകുതിയിലധികം തദ്ദേശസ്ഥാപനങ്ങളിലും നിരോധനാജ്ഞ തുടരുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top