14 May Friday

5,72,687 പേര്‍ 
വാക്‌സിന്‍ സ്വീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

മലപ്പുറം
ജില്ലയിൽ ഇതുവരെ 5,72,687 പേർ കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചു. പ്രത്യേക വിഭാഗങ്ങളിലായുള്ള മുൻഗണനാ ക്രമത്തിലാണ് നിലവിൽ വാക്‌സിൻ നൽകുന്നത്. രണ്ടാംഘട്ട ഡോസും ഇതോടൊപ്പം നൽകുന്നുണ്ട്. തിങ്കളാഴ്ച വരെ വാക്‌സിനെടുത്ത 5,72,687 പേരിൽ 4,91,064 പേർക്ക് ഒന്നാം ഡോസും 81,623 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയത്.  38,409 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസും 25,427 പേർക്ക് രണ്ടാം ഡോസും നൽകി. കോവിഡ് മുന്നണി പോരാളികളിൽ 14,959 പേർക്ക് ഒന്നാം ഡോസും 14,468 പേർക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിങ് ഉദ്യോഗസ്ഥരിൽ 33,545 പേർ ആദ്യഘട്ട വാക്‌സിനും 11,467 പേർ രണ്ടാം വാക്‌സിനും സ്വീകരിച്ചു. 45 വയസിനുമുകളിൽ പ്രായമുള്ള 4,04,151 പേർ ആദ്യഘട്ട വാക്‌സിനും 30,261 പേർ രണ്ടാംഘട്ട വാക്‌സിനുമാണ് സ്വീകരിച്ചിരിക്കുന്നത്.---------


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top