14 May Friday

അരുത് അശ്രദ്ധ

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

മലപ്പുറം
കോവിഡ് ബാധിതർ ക്രമാതീതമായി വർധിക്കുമ്പോൾ അതീവ ജാഗ്രത പൊതുസമൂഹത്തിൽനിന്നുണ്ടാകണമെന്ന് കലക്ടർ കെ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. അശ്രദ്ധ വലിയ വിപത്തിന് കാരണമാകും. നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ്ബാധിതർ ദിവസവും വർധിക്കുന്നത് തടയാൻ ആരോഗ്യ ജാഗ്രത കർശനമായി പാലിക്കണം. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സർക്കാർ നിർദേശപ്രകാരം രോഗവ്യാപനം തടയുന്നതിന് കർശന നിയന്ത്രണങ്ങൾ ജില്ലയിലും നടപ്പാക്കി വരികയാണ്.
ജനജീവിതത്തിന് പ്രയാസമില്ലാത്തവിധത്തിൽ കോവിഡ് പ്രതിരോധം സാധ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാ ഭരണവിഭാഗത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും പൊലീസും ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും ഇതര സർക്കാർ വകുപ്പുകളുമെല്ലാം ചേർന്ന് രോഗവ്യാപനം നടയാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ഇക്കാര്യത്തിൽ ജനപിന്തുണ അനിവാര്യമാണെന്നും കലക്ടർ അറിയിച്ചു.


ആശുപത്രി *കിടക്കകളിൽ *പകുതി കോവിഡ് *ബാധിതർക്ക്‌ *മാറ്റിവയ്ക്കണം: കലക്ടർ
മലപ്പുറം
ജില്ലയിലെ മുഴുവൻ ആശുപത്രികളിലെയും 50 ശതമാനം കിടക്കകൾ കോവിഡ്  ബാധിതർക്കായി മാറ്റിവയ്ക്കണമെന്ന് കലക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. കിടക്കകൾ നീക്കിവച്ചതിന്റെ വിശദാംശങ്ങൾ ആശുപത്രി മാനേജ്‌മെന്റുകൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറണം. ജില്ലയിലെ എല്ലാ ആശുപത്രികളും എത്രയും വേഗം കെഎഎസ്‌പിയിൽ രജിസ്റ്റർ ചെയ്യണം. എല്ലാ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ജില്ലാ മെഡിക്കൽ ഓഫീസർ ഒരു ഇൻസിഡന്റ് കമാൻഡറെ നിയമിക്കണം. ആശുപത്രികൾ യഥാസമയം കോവിഡ് 19 ജാഗ്രത പോർട്ടലിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നും കലക്ടർ നിർദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top