14 May Friday
പോസിറ്റിവിറ്റി നിരക്ക് 31.74 ശതമാനം

4000 കടന്ന്‌ രോഗികള്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

ചൊവ്വാഴ്ചമുതല്‍ ആരംഭിച്ച കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായി മലപ്പുറത്ത് ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന്റെ നേതൃത്വത്തില്‍ നടന്ന
വാഹന പരിശോധന

മലപ്പുറം
ജില്ലയിൽ പ്രതിദിന കോവിഡ് ബാധിതർ 4000 പിന്നിട്ടു. ചൊവ്വാഴ്ച 4323 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഒരു ദിവസത്തെ രോഗികളുടെ   ഉയർന്ന കണക്കാണിത്‌. 31.74 ശതമാനമാണ് ജില്ലയിലെ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. രോഗികളിൽ 4161 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ്ബാധിച്ചത്‌. 144 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളിൽനിന്നെത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ 12 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. മൂന്ന് ആരോഗ്യ പ്രവർത്തകരും രോഗികളായി.
2125 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ രോഗം മാറിയവരുടെ എണ്ണം 1,39,653 ആയി. 60,304 പേർ നിരീക്ഷണത്തിലുണ്ട്‌. 699 പേർ ജില്ലയിൽ മരണമടഞ്ഞു.

ഹജ്ജ്‌ ഹൗസിൽ *വീണ്ടും കോവിഡ്‌ *ചികിത്സാകേന്ദ്രം തുടങ്ങി
കൊണ്ടോട്ടി
ഒരിടവേളയ്‌ക്കുശേഷം കരിപ്പൂർ ഹജ്ജ്‌ ഹൗസിൽ വീണ്ടും കോവിഡ് ചികിത്സാ കേന്ദ്രം പ്രവർത്തനം തുടങ്ങി. നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടേയും നേതൃത്വത്തിലാണ് സിഎഫ്എൽടിസി പ്രവർത്തനം ആരംഭിച്ചത്‌. രോഗബാധിതരെ കിടത്തി ചികിത്സിക്കാനാവശ്യമായ ഓക്സിജൻ സംവിധാനങ്ങളോട് കൂടിയുള്ള ചികിത്സാ കേന്ദ്രമാണ്‌ സജ്ജമാക്കിയത്‌. നേരത്തെ കോവിഡിന്റെ ആദ്യഘട്ടത്തിൽ ആറ് മാസം ഇവിടെ സിഎഫ്എൽടിസി പ്രവർത്തിച്ചിരുന്നു. രണ്ട് മാസം മുമ്പ് ഇത്‌ നിർത്തി. ഇപ്പോൾ കോവിഡ് രണ്ടാം തരംഗം രൂക്ഷമായ  സാഹചര്യത്തിലാണ് വീണ്ടും തുടങ്ങിയത്‌.
നിലവിൽ സെക്കൻഡറി തലത്തിലുള്ള ചികിത്സാ സംവിധാനം ഇവിടെയുണ്ട്‌.   ഇതിന്റെ നടത്തിപ്പ്‌ ടി വി ഇബ്രാഹിം എംഎൽഎ, നഗരസഭാ അധ്യക്ഷ ഫാത്തിമത്ത് സുഹ്‌റ, വൈസ് ചെയർമാൻ സനൂപ്, അഷ്റഫ് മടാൻ, അബീന പുതിയറക്കൽ, എ മൂഹിയുദ്ധീൻ അലി, വെട്ടോടൻ അലി എന്നിവർ കേന്ദ്രം സന്ദർശിച്ച്‌ വിലയിരുത്തി. ചുമതല വഹിക്കുന്ന ഡോക്ടർ അജിത്തുമായും മറ്റു ജീവനക്കാരുമായും ഇവർ സംസാരിച്ചു. കൂടുതൽ കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കാൻ അധികം ഓക്സിജൻ സിലിണ്ടറുകൾ ഡോ. അജിത്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇത്‌ ഓക്സിജൻ സിലിണ്ടർ ചലഞ്ചിലൂടെ സംഘടിപ്പിക്കാനാണ്‌ തീരുമാനം. എംഎൽഎയുടെ നേതൃത്വത്തിൽ ഇതിനുള്ള നടപടി ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top