24 March Friday

കുടുംബശ്രീ കേരള ചിക്കന്‍ 
പദ്ധതിക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023
താനൂർ
 കേരള ചിക്കന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിറമരുതൂര്‍ കാളാട് സൂര്‍പാലസ് ഓഡിറ്റോറിയത്തില്‍ മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ്  ഇസ്മായില്‍ പുതുശേരി അധ്യക്ഷനായി. 
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് മുഖ്യാതിഥിയായി. കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് സിഇഒ ഡോ. എ സജീവ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് കെ സല്‍മത്ത്, നഗരസഭാ ചെയര്‍മാന്‍ പി പി ഷംസുദ്ദീന്‍ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ–- ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത് സ്വാഗതവും പി എം മന്‍ഷൂബ നന്ദിയും പറഞ്ഞു.
 കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ എന്നിവ നല്‍കി വളര്‍ച്ചയെത്തിയ ഇറച്ചിക്കോഴികളെ കമ്പനിതന്നെ തിരികെയെടുത്ത് കുടുംബശ്രീ ഔട്ട്‌ലെറ്റുകള്‍വഴി വിപണനം നടത്തുന്നതാണ് പദ്ധതി. 
     വളര്‍ത്തുകൂലിയിനത്തില്‍ കുടൂംബശ്രീ അംഗങ്ങളായ സ്ത്രീകള്‍ക്ക് ഉന്നമനവും സ്ഥിരവരുമാനവും ലഭ്യമാക്കുക എന്നതാണ് നിലവിലുള്ള മൃഗസംരക്ഷണ മേഖല പദ്ധതികള്‍ക്കുപുറമേ കേരള ചിക്കന്‍ പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. 
 നിലവില്‍ നിലമ്പൂര്‍, കാളികാവ്, പെരിന്തല്‍മണ്ണ, വണ്ടൂര്‍, അരീക്കോട് ബ്ലോക്കുകളില്‍നിന്നായി 25 ഫാമുകള്‍ പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്തിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top