മലപ്പുറം
മഅദിൻ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റലക്ച്വൽ കോൺക്ലേവ് തിങ്കളാഴ്‌ച സമാപിക്കും. ന്യൂമീഡിയ സംസ്‌കാരം വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകരായ നിഷാദ് റാവുത്തർ, ആനന്ദ് കൊച്ചുകുടി, ബി കെ സുഹൈൽ എന്നിവർ പങ്കെടുത്തു. റിസേർച്ചേഴ്‌സ് കൺസോർഷ്യവും സംഘടിപ്പിച്ചു. ചരിത്രകാരൻ ഡോ. നിസാർ ഇരുമ്പുഴി മോഡറേറ്ററായി.
പുതിയ വിദ്യാഭ്യാസ നയവും മോഡേൺ രീതികളും വിഷയത്തിലുള്ള ‘ഐ ലേൺ' അസാപ് സംസ്ഥാന കോ ഓര്‍ഡിനേറ്റർ ഡോ. അനീജ് സോമരാജ് ഉദ്ഘാടനംചെയ്‌തു.
ഡോ. നൗഷാദ്, പി പി സ്വാലിഹ് അദനി, ആധുനിക സാങ്കേതിക വികാസങ്ങളുടെ അനന്തര ഫലങ്ങൾ വിഷയത്തിൽ ജസദ് മൂഴിയൻ, കളത്തിൽ കാർത്തിക്, അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..