14 July Tuesday

പേഴ്‌സിനുപകരം തുണിസഞ്ചി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

ഹരിതം ശുചിത്വ സെമിനാർ പ്രദർശനത്തിൽ തുണിസഞ്ചികളുമായി എറണാകുളം സെന്റ്‌ തെരേസാസ് വിദ്യാർഥിനികൾ

പൊന്നാനി 
നഗരസഭയുടെ ഹരിത ശുചിത്വ സെമിനാർ പ്രദർശനശാലയിൽ താരം തുണിസഞ്ചികൾ. എറണാകുളം സെന്റ് തേരേസാസ് കോളേജ്‌ വിദ്യാർഥികളാണ്‌ പേഴ്സ് രൂപത്തിലും കൈയിൽ ഒതുക്കിപ്പിടിക്കാവുന്നതുമായ സഞ്ചികൾ തയാറാക്കിയത്‌. യാത്രയിൽ ഇവ കരുതാൻ എളുപ്പം. 100 രൂപമുതലാണ്‌ വില. ദീർഘകാലം ഉപയോഗിക്കാമെന്ന്‌ രണ്ടാം വർഷ ബിരുദ വിദ്യാർഥികളായ ഗ്രീത്തയും ആദിത്യയും അനികയും പറഞ്ഞു. കോളേജിലെ ‘സ്റ്റെപ്പ്’ വിഭാഗവും കുടുംബശ്രീ അംഗങ്ങളുംകൂടിയാണ്‌ നിർമാണം. വിപണനം വിദ്യാർഥിനികളും. അതിലൂടെ വരുമാനവുമുണ്ടാക്കുന്നു മിടുക്കികൾ. എല്ലാ ചെലവും കഴിഞ്ഞ് മാസം മുപ്പതിനായിരത്തോളം രൂപ മിച്ചംകിട്ടും. തുക കൂടുതൽ ഉൽപ്പന്നങ്ങളുണ്ടാക്കാൻ നീക്കിവയ്‌ക്കും.
പ്രധാന വാർത്തകൾ
 Top