19 January Sunday

കലിക്കറ്റിൽ എസ്എഫ്ഐ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

കലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം ജോബിൻസൺ ജയിംസ് ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
തേഞ്ഞിപ്പലം 
യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് മാന്വൽ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട്  കലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് യോഗത്തിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ജോബിൻസൺ ജയിംസ് ഉദ്ഘാടനംചെയ്തു. ആർ സിദ്ധാർത്ഥ് അധ്യക്ഷനായി. ഇ അഫ്സൽ, എം സിനാൻ, ടി അതുൽ എന്നിവർ സംസാരിച്ചു. 
ഭരണ വിഭാഗത്തിനകത്തെ സിൻഡിക്കറ്റ് യോഗം നടക്കുന്ന ഹാളിനുമുന്നിലും വിദ്യാർഥികൾ  കുത്തിയിരുന്നു. രാവിലെ ആരംഭിച്ച  സമരം വൈകിട്ടോടെ മലപ്പുറം ഡിവൈഎസ്പി  ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കിയതോടെയാണ് അവസാനിച്ചത്. മാന്വൽ പരിഷ്കരിക്കരുതെന്നാവശ്യപ്പെട്ട് എംഎസ്എഫ്, കെഎസ്‌‌യു, ഫ്രട്ടേണിറ്റി  സംഘടനകൾ മാർച്ച് നടത്തിയിരുന്നു. ഫ്രെട്ടേണിറ്റിയുടെയും കെഎസ‌്‌യുവിന്റെയും മാർച്ച് അക്രമാസക്തമായി. പൊലീസിനുനേരെ കൈയ്യേറ്റം നടന്നു. എംഎസ്എഫ്, കെഎസ്‌‌യു, ഫ്രട്ടേണിറ്റി  സംഘടനകളും എസ്എഫ്ഐക്കും പൊലീസിനും നേരെ പല രീതിയിലും പ്രകോപനങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. എസ്എഫ്ഐ പ്രവർത്തകർ സംയമനം പാലിച്ചതിനാൽ ഇവരുടെ  ലക്ഷ്യം ഫലിച്ചില്ല. 
പ്രധാന വാർത്തകൾ
 Top