12 September Thursday

ലാൻഡിങ്ങിനിടെ 
വിമാനത്തിന്റെ ടയർപൊട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023

തകരാർ പരിഹരിച്ച് വിമാനം പുറപ്പെട്ടത്  21 മണിക്കൂറിനുശേഷം 

രണ്ട് ആഴ്ചക്കിടെ രണ്ടാം തവണയാണ് വിമാനത്തിന് തകരാർ സംഭവിക്കുന്നത്‌

 
കരിപ്പൂർ
ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയർപൊട്ടി. ദുബായിൽനിന്ന് തിങ്കൾ പുലർച്ചെ 3.30ന് കരിപ്പൂരിലെത്തിയ എയർ അറേബ്യ വിമാനത്തിന്റെ ടയറാണ് പൊട്ടിയത്. റൺവേയിൽ ലാൻഡ് ചെയ്ത വിമാനം ഏപ്രണിൽ നിർത്തി  പരിശോധിച്ചപ്പോൾ ടയറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പിൻവശത്തെ ഇടത് ടയറാണ്‌ പൊട്ടിയത്‌. ഇതോടെ വിമാനത്തിന്റെ  തുടർയാത്ര റദ്ദാക്കി.
പുലർച്ചെ 4.10ന് ദുബായിലേക്ക് തിരിച്ച് പറക്കേണ്ടതായിരുന്നു വിമാനം. തകരാർ പരിഹരിക്കാൻ വിമാനത്താവളത്തിലെ  എൻജിനിയർമാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ടയർ നന്നാക്കുന്നതിനുള്ള സാമഗ്രികൾ രാത്രി 7.40ഓടെ അബുദാബിയിൽനിന്നുള്ള  എയർ അറേബ്യ വിമാനത്തിൽ കരിപ്പൂരിലെത്തിച്ചു. തകരാർ പരിഹരിച്ച്  ചൊവ്വ പുലർച്ചെ 2.20നാണ് വിമാനം ദുബായിലേക്ക് പുറപ്പെട്ടത്.
186 യാത്രക്കാരാണ് വിമാനത്തിൽ പോകാനായി കരിപ്പൂരിലെത്തിയത്.  ഇവരെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. രണ്ട് ആഴ്ചക്കിടെ രണ്ടാം തവണയാണ് എയർ അറേബ്യ വിമാനത്തിന് തകരാർ സംഭവിക്കുന്നത്.  സെപ്തംബർ 17ന് ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ചിറകിൽ പക്ഷി ഇടിച്ച് ചിറകിലെ രണ്ട് ലീഫുകൾ പൂർണമായും തകർന്നിരുന്നു. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top