26 September Saturday

പുതിയ 8 കുടുംബ ആരോഗ്യകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

 

മലപ്പുറം
ജില്ലയുടെ ആരോഗ്യമേഖലയ്‌ക്ക്‌ കരുത്ത്‌ പകർന്ന്‌ എട്ട്‌ കുടുംബാരോഗ്യകേന്ദ്രങ്ങൾ നാടിന്‌ സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ  ഉദ്‌ഘാടനംചെയ്‌തു.  മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. 
ഏലംകുളം, മാറാക്കര, പാലപ്പെട്ടി, വളവന്നൂർ, ഓടക്കയം, തൃപ്രങ്ങോട്, മൂർക്കനാട്, തേവർ കടപ്പുറം (ഉണ്യാൽ) കുടുംബാരോഗ്യകേന്ദ്രങ്ങളാണ് തുറന്നത്‌.
ആർദ്രം മിഷന്റെ ഭാഗമായി പ്രഥാമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തുകയായിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top