24 September Thursday

ഹാഗിയ സോഫിയ പള്ളിയാക്കിയ നടപടി അപലപനീയം:- കലാസാഹിത്യ സംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

 

മലപ്പുറം
തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം  മുസ്ലിംപള്ളിയാക്കി മാറ്റിയത്‌ അപലപനീയമാണെന്ന് പുരോഗമനകലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റി. ഇതിനെ ന്യായീകരിച്ചതോടെ മുസ്ലിംലീഗ് തീവ്രവർഗീയ നിലപാടിനെ  പ്രോത്സാഹിപ്പിക്കുകയാണ്. ലീഗിന്റെ ഈ സമീപനം ബാബ്റി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം നിർമിക്കുന്നവർക്ക് കരുത്താകും.ഗൂഗിൾ മീറ്റിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ അജിത്രി അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രൊഫ. എം എം നാരായണൻ, ബഷീർ ചുങ്കത്തറ, വേണു പാലൂർ, മണമ്പൂർ രാജൻ ബാബു, കെ പി രമണൻ, ഡെയ്സി മഠത്തിശേരി, അഡ്വ. രാജേഷ് പുതുക്കാട് എന്നിവർ സംസാരിച്ചു. ഡോ. സന്തോഷ് വള്ളിക്കാട് സ്വാഗതവും സാജി സോമനാഥ് നന്ദിയും പറഞ്ഞു. "ഹാഗിയ സോഫിയ - ചരിത്രവും നിലപാടുകളും’ വിഷയത്തിൽ വെബിനാറുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top