22 September Sunday

ചേലേമ്പ്ര, രാജ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരതാ പഞ്ചായത്ത്

സ്വന്തം ലേഖകൻUpdated: Sunday Aug 4, 2019

ചേലേമ്പ്രയെ രാജ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരതാ പഞ്ചായത്തായുള്ള പ്രഖ്യാപനം മന്ത്രി കെ കെ ശൈലജ നിർവഹിക്കുന്നു

 
ചേലേമ്പ്ര
രാജ്യത്ത ആദ്യ  പ്രഥമ ശുശ്രൂഷ സാക്ഷരതാ പഞ്ചായത്തായി ചേലേമ്പ്രയെ പ്രഖ്യാപിച്ചു. എൻഎൻഎം എച്ച്എസ്എസ് അങ്കണത്തിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മന്ത്രി കെ കെ ശൈലജയാണ് പ്രഖ്യാപനം നടത്തിയത്. ഐഎസ്ഒ സർട്ടിഫിക്കറ്റിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. വാർഡ് തലത്തിൽ 82 ക്ലാസുകളിലായി 4127 പേർക്കും വ്യവസായ–-വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 1949 പേർക്കും ഉൾപ്പടെ 11,193 പേർക്ക് പരിശീലനം നൽകി.  ഷോക്കേറ്റ വ്യക്തിയെ പരിശീലനത്തിന്റെ ആത്മവിശ്വാസവും അറിവും ഉപയോഗിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പുറ്റാട്ട് ശാന്തയും ഭർത്താവിന്റെ അമ്മ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ശ്വാസംകിട്ടാതെ പിടയുമ്പോൾ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ സി കെ സുജിതയും പദ്ധതിയുടെ സംഭാവനകളാണ്. ഇന്ത്യയിലെ ആദ്യത്തെ എമർജൻസി റസ്പോപോണ്ട് സിസ്റ്റം ഉള്ള പഞ്ചായത്തായി ചേലേമ്പ്രയെ മാറ്റും. പി അബ്ദുൾ ഹമീദ് എംഎൽഎ അധ്യക്ഷനായി. സെക്രട്ടറി സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പി എ അബ്ദുൾ സമദ്, ഫാത്തിമ മണ്ണറോട്ട്, എ പി അജിത്ത് കുമാർ, എ കെ അബ്ദുറഹ്മാൻ, സെറീന ഹസീബ്, ഡോ. കെ ജി സജിത്ത് കുമാർ, ഡോ. സക്കറിയ വൈസ്, ഡോ. കെ മുഹമ്മദ് ഇസ്മായിൽ, എം അബ്ദുൾ ഗഫൂർ, ഇ എ രാജൻ, കെ ജമീല മുഹമ്മദ്, കെ എൻ ഉദയകുമാരി, സി ശിവദാസൻ, കെ ശശിധരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി രാജേഷ്‌ സ്വാഗതവും ഡോ. മേനക വാസുദേവ്‌ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top