16 August Tuesday

കേരളത്തിലെ പഞ്ചായത്ത് 
സംവിധാനം മികച്ചത്: രാഹുൽ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022
വണ്ടൂർ
കേരളത്തിലെ പഞ്ചായത്ത് ഭരണസംവിധാനം മികച്ചതാണെന്നും ജനാധിപത്യത്തിന്റെ അടിത്തറ  പഞ്ചായത്തുകളാണെന്നും രാഹുൽ ഗാന്ധി എംപി പറഞ്ഞു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പോരൂർ പഞ്ചായത്തിൽ നടപ്പാക്കിയ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയും (പിഎംകെഎസ് വൈ), പോരൂർ പഞ്ചായത്ത് നടപ്പാക്കുന്ന സൻസദ് ആദർശ് ഗ്രാം യോജന (സാഗി) പദ്ധതി പ്രകാരവും നടപ്പാക്കിയ വിവിധ പദ്ധതികളും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  വയനാട് ലോക്സഭാ മണ്ഡലത്തിലും പഞ്ചായത്ത് സംവിധാനം മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിൽ  സന്തോഷമുണ്ട്‌. കേരളത്തിലെ പഞ്ചായത്ത് ഭരണസംവിധാനം ഇതര സംസ്ഥാനങ്ങൾ മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top