03 August Monday

കോഴിക്കോട്–-പാലക്കാട് കെഎസ്ആർടിസി റിലേ സർവീസ്‌ 6 മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

 

പെരിന്തൽമണ്ണ
പെരിന്തൽമണ്ണ കേന്ദ്രമായി കോഴിക്കോട്–-പാലക്കാട് റൂട്ടിൽ കെഎസ്ആർടിസി റിലേ സർവീസ്‌ ആരംഭിക്കും.  തിങ്കളാഴ്ച രാവിലെ എട്ടിന് പെരിന്തൽമണ്ണ ഡിപ്പോയിൽ ഉദ്ഘാടനം നടക്കും. കോഴിക്കോട്ടുനിന്നും പാലക്കാട്ടുനിന്നും വരുന്ന ബസുകൾ പെരിന്തല്‍മണ്ണയില്‍ യാത്ര അവസാനിപ്പിക്കും. യാത്രക്കാര്‍ക്ക് അതേസമയത്ത് രണ്ടിടങ്ങളിലേക്കും ബസ് ക്രമീകരിച്ചാണ് റിലേ സര്‍വീസ്. ഒരുഭാഗത്തുനിന്നെത്തിയ യാത്രക്കാരെ തുടര്‍യാത്രക്കുള്ള ബസില്‍ കയറ്റിയ ശേഷമേ മറ്റ് യാത്രക്കാര്‍ക്ക് കയറാനാകൂ. 
രാവിലെ ആറുമുതല്‍ വൈകിട്ട് ആറരവരെ പെരിന്തല്‍മണ്ണയില്‍നിന്ന്‌ പാലക്കാട്ടേക്കും കോഴിക്കോട്ടേക്കും സര്‍വീസുണ്ടാകും. ആകെ 46 സര്‍വീസുകളാണ് ക്രമീകരിക്കുന്നത്. പാലക്കാട്- 15, പെരിന്തല്‍മണ്ണ -12, മലപ്പുറം ഏഴ്‌, കോഴിക്കോട്- 12 ബസുകളാണ് തയാറാക്കുന്നത്. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top