05 August Wednesday

ഫോറസ്റ്റ് സ്റ്റേഷനുകൾ നാടിന് സമർപ്പിച്ചു

സ്വന്തം ലേഖകൻUpdated: Saturday Jul 4, 2020
 
നിലമ്പൂർ 
മലയോരമേഖലയിലെ പുതിയ നാല് ഫോറസ്റ്റ് സ്റ്റേഷനുകൾ  മന്ത്രി കെ രാജു നാടിന് സമർപ്പിച്ചു. നിലമ്പൂർ  സൗത്ത് ഡിവിഷനില്‍ കാളികാവ് റെയ്ഞ്ചിന്റെ കീഴില്‍ ചക്കിക്കുഴി, നോര്‍ത്ത് ഡിവിഷന്‍ പരിധിയില്‍ എടവണ്ണ റെയ്ഞ്ചിനുകീഴില്‍ എടക്കോട്, നിലമ്പൂര്‍ റെയ്ഞ്ചിനുകീഴില്‍ കാഞ്ഞിരപ്പുഴ, വാണിയമ്പുഴ എന്നിവിടങ്ങളിലാണ് പുതിയ ഫോറസ്‌റ്റ് സ്റ്റേഷനുകള്‍ ഉദ്ഘാടനംചെയ്തത്.
90,00,000 രൂപവീതം  ചെലവഴിച്ചാണ് ഓരോ ഫോറസ്റ്റ് സ്റ്റേഷനും  അനുബന്ധ കെട്ടിടങ്ങളും നിര്‍മിച്ചത്. സ്റ്റേഷന്‍ ബില്‍ഡിങ്, ഡോര്‍മിറ്ററി, തൊണ്ടി സൂക്ഷിക്കുന്നതിനുള്ള ഷെഡ് എന്നിവയടങ്ങിയ കെട്ടിടമാണ് പുതിയ സ്റ്റേഷനുകൾ. 
ഒരു ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍, നാല് ഫോറസ്റ്റര്‍, 10 ഗാര്‍ഡ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഒരു ഫോറസ്റ്റ് സ്റ്റേഷന്‍.  ഉദ്ഘാടന ചടങ്ങുകളിൽ പി വി അൻവർ എംഎൽഎ അധ്യക്ഷനായി. പി വി അബ്ദുൾ വഹാബ് എംപി, എ പി അനിൽകുമാർ എംഎൽഎ, കരുളായി പഞ്ചായത്ത് പ്രസിഡന്റ്‌ വി അസൈനാർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top