05 August Wednesday

പച്ചപിടിക്കും ഫലവർഗങ്ങൾ

സ്വന്തം ലേഖകൻUpdated: Saturday Jul 4, 2020

ഒരുകോടി നടീൽ പദ്ധതിക്കായി ആനക്കയം ഗവേഷണ കേന്ദ്രത്തിൽ തൈകൾ സജ്ജമാക്കുന്നു

 

 
മഞ്ചേരി
ഒരുകോടി തൈ നടീൽ പദ്ധതി  ഭാഗമായി ജില്ലയിൽ 14 ലക്ഷം തൈകൾ വിതരണംചെയ്യും. സുഭിക്ഷ കേരളം പദ്ധതി  ഭാഗമായി ഫലവർഗങ്ങളുടെ ഉല്‍പ്പാദനം വർധിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയാണിത്. കൃഷി, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, വനം  വകുപ്പുകൾ സംയുക്തമായാണ് പദ്ധതി.    ഒന്നാംഘട്ടത്തിൽ 7,32,736 തൈകൾ വിതരണംചെയ്തു. രണ്ടാംഘട്ടത്തിൽ   2500 തൈകൾ വിതരണംചെയ്തു. 5.3 ലക്ഷം തൈകളാണ്‌ രണ്ടാംഘത്തിൽ വിതരണംചെയ്യുക. സെപ്തംബറിൽ തൈ നടീൽ പൂർത്തിയാക്കും. മാങ്ങ, ചക്ക, മാതളം, പാഷൻഫ്രൂട്ട്, പനീർ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരക്ക, നാരങ്ങ, മുരിങ്ങ, കറിവേപ്പ്, വാളൻപുളി, കൊടംപുളി, റമ്പൂട്ടാൻ, കടച്ചക്ക, മാഗോസ്റ്റീൻ, ചാമ്പക്ക, നേന്ത്രൻ, ഞാലിപ്പൂവൻ  തുടങ്ങി 21 ഇനം ഫലവർഗങ്ങളുടെ ഉല്‍പ്പാദനമാണ്‌ ലക്ഷ്യം. ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം, മുണ്ടേരി, ചുങ്കത്തറ, പരപ്പനങ്ങാടി ഫാമുകൾ, തവനൂർ ഗവേണ കേന്ദ്രം, കാർഷിക കർമസേനകൾ, കുടുംബശ്രീ, കേരള വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ, കാർഷിക കർമസേന, കാർഷിക സർവകലാശാല എന്നിവിടങ്ങളിൽ ഉല്‍പ്പാദിപ്പിക്കുന്നതിൽ ഗ്രാഫ്റ്റ്, ലെയർ ടിഷ്യൂ കൾച്ചർ ഒഴികെ ഫലവൃക്ഷത്തൈകൾ സൗജന്യമായാണ്  പദ്ധതിയിൽ വിതരണംചെയ്യുന്നത്. 
മുണ്ടേരി, ചുങ്കത്തറ, പരപ്പനങ്ങാടി ഫാമുകൾ, ആനക്കയം, തവനൂർ കാർഷിക ഗവേണണ കേന്ദ്രങ്ങൾ എന്നിവയിൽനിന്നായി 30,705 തൈകൾ ശേഖരിച്ചു. കേരള വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ 1,71,586ഉം, കാർഷിക കർമസേനകൾ, ആനക്കയം വിത്ത് ഉൽപ്പാദന കേന്ദ്രം എന്നിവയിലൂടെ 24,750 തൈകളും സ്വീകരിച്ചു. കുടുംബശ്രീയിലൂടെ 1,79,215ഉം  സാമൂഹിക വനവൽക്കരണ വകുപ്പ് 3,19,000 തൈകളും ഒന്നാംഘട്ടത്തിൽ നേരിട്ട് വിതരണംചെയ്തു. രണ്ടാംഘട്ടം ഈമാസം ആരംഭിച്ചു. ആഗസ്‌തിൽ നടീൽ പൂർത്തിയാക്കും. തൈകൾക്ക്‌ വിലയുടെ 25 ശതമാനം ഈടാക്കും.  ജില്ലാതലത്തിൽ  കലക്ടർ അധ്യക്ഷനായി രൂപീകരിക്കുന്ന കമ്മിറ്റിക്കായിരിക്കും  വിതരണം, നടീൽ, പരിപാലനം എന്നിവയുടെ ഏകോപന ചുമതല. തദ്ദേശസ്ഥാപനങ്ങൾക്കാണ് തൈ വിതരണപ്പട്ടിക തയാറാക്കേണ്ട ഉത്തരവാദിത്തം. തദ്ദേശസ്ഥാപനതലത്തിലുള്ള കാർഷിക സമിതി തീരുമാനം അനുസരിച്ചായിരിക്കും പൊതു ഇടങ്ങളിൽ തൈ നടീൽ. തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധസംഘടനകൾ എന്നിവർക്കാണ് പരിപാലന ചുമതല.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top