11 August Tuesday

കുടുംബവനം പദ്ധതി നടപ്പാക്കും: മന്ത്രി രാജു

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

കരിമ്പുഴ വന്യജീവിസങ്കേതം കരുളായിയിൽ മന്ത്രി കെ രാജു ഉദ്ഘാടനംചെയ്യുന്നു

 

നിലമ്പൂർ
വനമഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌ കുടുംബവനം പദ്ധതി നടപ്പാക്കുമെന്ന്‌ മന്ത്രി കെ രാജു. ഓരോ വീട്ടിലും ഫലവൃക്ഷതൈ നട്ടുപരിപാലിക്കും. അഞ്ചുസെന്റുമുതൽ ഒരേക്കർവരെ സ്ഥലത്ത് തൈ നടാം. പുളി, സീതപ്പഴം, പ്ലാവ്, പേര, നെല്ലിക്ക ഒപ്പം ആര്യവേപ്പ്, മണിമരുത് തൈകൾ  വനംവനംവകുപ്പും സോഷ്യൽ ഫോറസ്ട്രി വിഭാഗവും നൽകും. പി വി അബ്ദുൾവഹാബ് എംപി വീട്ടിൽ 50 സെന്റിൽ പദ്ധതി തുടങ്ങാമെന്ന് ഉറപ്പുതന്നതായും മന്ത്രി പറഞ്ഞു‌. കരിമ്പുഴ വന്യജീവിസങ്കേതം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 18ാമത്‌ വന്യജീവിസങ്കേതമാണിത്‌. 
പി വി അൻവർ എംഎൽഎ അധ്യക്ഷനായി. പി വി അബ്ദുൾവഹാബ് എംപി, വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷ തോമസ്, ചീഫ്  വൈൽഡ് ലൈഫ് വാർഡൻ കെ സുരേന്ദ്രൻ, പാലക്കാട്  ഈസ്റ്റേൺ സർക്കിൾ സിസിഎഫ് പി പി പ്രമോദ്, പാലക്കാട് വന്യജീവി വിഭാഗം സിസിഎഫ് കെ വിജയാനന്ദൻ, നിലമ്പൂർ സൗത്ത്, നോർത്ത് ഡിവിഷൻ ഡിഎഫ്‌ഒമാരായ വർക്കഡ് യോഗേഷ് നിൽകണ്ഠ്, വി സജികുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top