11 August Tuesday

35 പേർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

 

മലപ്പുറം
എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരുവയസ്സുള്ള കുഞ്ഞുൾപ്പെടെ ജില്ലയിൽ 35 പേർക്ക് വെള്ളിയാഴ്‌ച കോവിഡ്- 19 സ്ഥിരീകരിച്ചു. മൂന്ന് പേർക്ക്‌ സമ്പർക്കത്തിലൂടെയാണ് രോഗബാധ. 29 പേർ വിദേശത്തുനിന്നും മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തി. എട്ടുപേർ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും നാല് പേർ എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും മറ്റുള്ളവർ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ കോവിഡ്‌ സ്ഥിരീകരിച്ച ഡോക്ടറുമായി ഇടപഴകിയ ആശുപത്രി ജീവനക്കാരി മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിനി (36), ശുകപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്ന എടപ്പാൾ അയിലക്കാടുള്ള ഒരു വയസ്സുകാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കോവിഡ്‌ സ്ഥിരീകരിച്ച എടക്കര പാലേമാട് സ്വദേശിയുമായി അടുത്തിടപഴകിയ 56 വയസ്സുകാരനും സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ.
രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ
ബംഗളൂരുവിൽനിന്നെത്തിയ കാടാമ്പുഴ സ്വദേശി (25),  പടപ്പറമ്പ് കണ്ണമംഗലം സ്വദേശി (60),
ചെന്നൈയിൽനിന്നെത്തിയ നിറമരുതൂർ സ്വദേശി (46), ദുബായിൽനിന്നെത്തിയ കന്മനം തെക്കുംമുറി സ്വദേശിനി (30), പൊന്മുണ്ടം സ്വദേശിനി (19), എടപ്പാൾ അയിലക്കാട് സ്വദേശി (52), കുടുംബാംഗമായ 46കാരി, താനൂർ പരിയാപുരം സ്വദേശി (33), തലക്കാട് ബിപി അങ്ങാടി സ്വദേശിനി (24), മങ്കട സ്വദേശി (30), ഷാർജയിൽനിന്നെത്തിയ നന്നംമുക്ക് സ്വദേശി (47), മമ്പാട് സ്വദേശി (31), നന്നംമുക്ക് സ്വദേശി (33), അബുദാബിയിൽനിന്നെത്തിയ തൃപ്രങ്ങോട് ആലുങ്കൽ സ്വദേശി (53), മുതുവല്ലൂർ സ്വദേശിനി (47), 55 വയസ്സുകാരൻ. റിയാദിൽനിന്നെത്തിയ കൊണ്ടോട്ടി തുറക്കൽ സ്വദേശി (24), ദോഹയിൽനിന്നെത്തിയ നന്നംമുക്ക് സ്വദേശി (24), ജിദ്ദയിൽനിന്നെത്തിയ പുൽപ്പറ്റ ഷാപ്പുംകുന്ന് സ്വദേശിനി (33), കുവൈത്തിൽനിന്നെത്തിയ പോത്തുകല്ല് നെല്ലിമുറ്റം സ്വദേശി (32). 
കോഴിക്കോട് ഗവ. 
മെഡിക്കൽ കോളേജ്:
റിയാദിൽനിന്നെത്തിയ വലിയോറ കച്ചേരിപ്പടി സ്വദേശി (42), താഴേക്കോട് അരക്കുപറമ്പ് സ്വദേശി (26), പുൽപ്പറ്റ കാരാപറമ്പ് സ്വദേശി (34), കീഴാറ്റൂർ സ്വദേശി (60), ഊരകം കീഴ്മുറി സ്വദേശി (37),
ജിദ്ദയിൽനിന്നെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശി (46), വെന്നിയൂർ സ്വദേശി (39), കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി സ്വദേശി (26).
എറണാകുളം ഗവ. കളമശ്ശേരി മെഡിക്കൽ കോളേജ്‌:
ഒമാനിൽനിന്നെത്തിയ 49 വയസ്സുകാരൻ, യുഎഇയിൽനിന്നെത്തിയ 52 വയസ്സുകാരൻ, 40 വയസ്സുകാരൻ, 27 വയസ്സുകാരൻ. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top