20 September Friday

ഇ എം എസിന്റെ ലോകം: ജനകീയ ഫണ്ട് സമാഹരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019

 

കൊണ്ടോട്ടി
 കൊണ്ടോട്ടിയിൽ 13 മുതൽ 17 വരെ നടക്കുന്ന ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിന്റെ ഭാഗമായി ജനകീയ ഫണ്ട് സമാഹരണം തുടങ്ങി. സെമിനാറിന്റെ ചെലവിലേക്കുള്ള മുഴുവൻ തുകയും ജനങ്ങളിൽനിന്നും സമാഹരിക്കുകയാണ് ചെയ്യുക. ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം മൊറയൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി അനിൽ നിർവഹിച്ചു. എരിയാ കമ്മിറ്റി അംഗങ്ങളായ ഇ സുർജിത്ത്, എൻ ഹംസ എന്നിവരുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരണം.
ആദ്യമായി കൊണ്ടോട്ടിയിൽ നടക്കുന്ന ദേശീയ സെമിനാർ വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ്  നേതാക്കളും പ്രവർത്തകരും. 
തിങ്കളാഴ്ചത്തെ ഫണ്ട് സമാഹരണത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
പ്രധാന വാർത്തകൾ
 Top