15 May Saturday
ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ 3.38 ലക്ഷം വോട്ട്‌ കൂടി

ജില്ലയിൽ എൽഡിഎഫിന് 
വൻ മുന്നേറ്റം

ജിജോ ജോർജ്‌Updated: Tuesday May 4, 2021

 

മലപ്പുറം
നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത്‌ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക്‌ ഉജ്വല മുന്നേറ്റം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ 3,38,245 വോട്ടുകളാണ്‌ ജില്ലയിൽ എൽഡിഎഫിന്‌ വർധിച്ചത്‌. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 1,18,685 വോട്ടും കൂടി. 
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 7,28,396 വോട്ടാണ്‌ എൽഡിഎഫിന്‌ കിട്ടിയത്‌. അത്‌ 10,66,641 വോട്ടായി ഉയർന്നു. 2016ൽ ലഭിച്ചത്‌ 9,47,956 വോട്ട്‌. 
  ഈ തെരഞ്ഞെടുപ്പിൽ നാല്‌ സിറ്റിങ്‌ സീറ്റുകൾക്കുപുറമെ മറ്റ്‌ മണ്ഡലങ്ങളിലും  എൽഡിഎഫ്‌ മുന്നേറ്റമുണ്ടാക്കി.  2016ലെ തെരഞ്ഞെടുപ്പുമായി താരതമ്യംചെയ്യുമ്പോൾ മഞ്ചേരി, മലപ്പുറം, വള്ളിക്കുന്ന്‌, വണ്ടൂർ മണ്ഡലങ്ങളിൽ പതിനായിരത്തിലധികം വോട്ടിന്റെയും കൊണ്ടോട്ടി, താനൂർ, പൊന്നാനി, തിരൂർ, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കൽ, മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ അയ്യായിരത്തിലധികം വോട്ടിന്റെയും വർധനയുണ്ടായി. ലീഗിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വലിയ മുന്നേറ്റമാണ്‌ എൽഡിഎഫ്‌ നടത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top