മലപ്പുറം
അടുത്ത അധ്യയനവർഷം സ്കൂൾ വിദ്യാർഥികൾക്ക് വിതരണത്തിനുള്ള പാഠപുസ്തകങ്ങൾ ജില്ലയിലെത്തി. ആദ്യഘട്ടത്തിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലെ പുസ്തകങ്ങളാണ് സിവിൽ സ്റ്റേഷനിലെ കെബിപിഎസ് ബുക്ക് ഡിപ്പോയിൽ എത്തിയത്. പുസ്തകങ്ങൾ തരംതിരിച്ച് ഈ ആഴ്ചതന്നെ വിതരണം ആരംഭിക്കും.
കുടുംബശ്രീക്കാണ് വിതരണത്തിന്റെ പൂർണ ചുമതല. തരംതിരിക്കൽ, പായ്ക്കിങ്, ലോഡിങ്, അൺ ലോഡിങ് എല്ലാം കുടുംബശ്രീ മേൽനോട്ടത്തിലാണ്. 25 കുടുംബശ്രീ പ്രവർത്തകരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. പുസ്തകങ്ങൾ തരംതിച്ച് കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി സ്കൂൾ സൊസൈറ്റികളിലേക്ക് വാഹനങ്ങളിൽ എത്തിച്ച് കൊടുക്കും. അവിടെനിന്ന് സ്കൂളുകളിലെത്തിച്ച് വിതരണംചെയ്യും. ജില്ലയിൽ 362 സ്കൂൾ സൊസൈറ്റികളുണ്ട്.
വിതരണം ആരംഭിക്കുന്നതോടെ മറ്റ് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങൾ കൂടിയെത്തും. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലേക്ക് 49 ലക്ഷം പുസ്തകങ്ങളാണ് ആവശ്യമായി വരുന്നത്. ഇതിൽ 46 ലക്ഷം പുസ്തകങ്ങളും എയ്ഡഡ് സ്കൂളുകളിലേക്കാണ്.
ഈ മാസത്തോടെ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..