16 April Friday

എന്‍ജിഒ യൂണിയന്‍ 
കലാജാഥ പര്യടനം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

എൻജിഒ യൂണിയൻ “നേരറിവുകൾ” ജില്ലാ കലാജാഥയിൽനിന്ന്

 മലപ്പുറം

എൻജിഒ യൂണിയൻ കലാകായിക സാംസ്കാരിക സമിതി ജ്വാലയുടെ ആഭിമുഖ്യത്തിൽ  "നേരറിവുകൾ' ജില്ലാ കലാജാഥ  പര്യാടനം തുടരുന്നു. ഒന്നാം ദിവസത്തെ പര്യടനം വേങ്ങരയിൽ  ആരംഭിച്ച് അരീക്കോട് സമാപിച്ചു. ഇന്നിന്റെ വർത്തമാനങ്ങൾ ഭൂതകാലത്തിന്റെ ഓർമകളിലൂടെ പ്രേക്ഷകരിലേക്ക് പകരുന്നതാണ് കലാജാഥയിലെ ലഘുനാടകം. സംഗീതശിൽപ്പവും ജാഥയുടെ ഭാഗമാണ്. വ്യാഴാഴ്ച രാവിലെ 9.30ന് കുറ്റിപ്പുറത്ത് പര്യാടനം തുടങ്ങി 11.30ന് അയങ്കലം, രണ്ടിന് പൊന്നാനി, നാലിന് തിരൂർ, 5.30ന് താനാളൂരിൽ സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top