മലപ്പുറം
നാടിന്റെ വികസനത്തിന് എന്തെല്ലാം വേണമെന്ന് കൃത്യമായി തിരിച്ചറിഞ്ഞും ജനക്ഷേമം മുൻനിർത്തിയും ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ജില്ലയുടെ കുതിപ്പിന് കരുത്തേകും. നാടിന്റെ വളർച്ചയും അഭിവൃദ്ധിയും ലക്ഷ്യംവച്ചുകൊണ്ടുള്ള ബജറ്റ് ജില്ലയിലെ സാധാരണ ജനങ്ങൾക്ക് ഏറെ ആശ്വാസമാകും.
സാധാരണക്കാരുടെ പ്രതീക്ഷ
മത്സ്യത്തൊഴിലാളികൾ, ആദിവാസികൾ, കൃഷിക്കാർ, പ്രവാസികൾ തുടങ്ങി മലപ്പുറത്തെ സാധാരണ ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ് സംസ്ഥാന ബജറ്റ്.
പൊതുവിദ്യാഭ്യാസം, കുടുംബശ്രീ, സ്‌ത്രീമുന്നേറ്റം, ആരോഗ്യം, ടൂറിസം, കായികം തുടങ്ങിയ മേഖലകൾക്കെല്ലാം വലിയ തുകയാണ് ജില്ലക്ക് ലഭ്യമായിട്ടുള്ളത്.
ദേശീയപാതക്കും ഹാർബറിനും
വികസന വേഗം
ദേശീയപാത വികസനത്തിൽ സംസ്ഥാനത്ത് എറ്റവും കൂടുതൽ ഗുണം ലഭിക്കുന്ന ജില്ലയും മലപ്പുറമാണ്. പൊന്നാനി തുറമുഖ വികസനത്തിന് കൂടുതൽ വേഗംപകരുന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. പൊന്നാനിയുൾപ്പെടെ സംസ്ഥാനത്തെ അഞ്ച് തുറമുഖങ്ങളിൽ ഷിപ്പിങ് അടിസ്ഥാന സൗകര്യ വികസനത്തിന് 40.5 കോടി അനുവദിച്ചു.
സർവകലാശാലക്കും
മെഡിക്കൽ കോളേജിനും
കൈത്താങ്ങ്
സർവകലാശാലകൾക്കായി നീക്കിവച്ച തുകയിൽ കലിക്കറ്റിനും മലയാള സർവകലാശാലക്കും വിഹിതം ലഭിക്കും. മെഡിക്കൽ കോളേജുകൾക്കും മെഡിക്കൽ വിദ്യാഭ്യാസത്തിനായി നീക്കിവച്ച തുകയിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിനും വിഹിതം ലഭിക്കും.
പ്രവാസികൾ, കർഷകർ,
മത്സ്യത്തൊഴിലാളികൾ
പ്രവാസി ക്ഷേമത്തിനായി വിവിധങ്ങളായ പദ്ധതികളാണ് ബജറ്റിലുള്ളത്. സംസ്ഥാനത്ത് എറ്റവും അധികം പ്രവാസികളുള്ള മലപ്പുറത്തിന് ഏറെ ആശ്വാസംപകരുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. കൃഷിക്ക് സംസ്ഥാന സർക്കാർ സവിശേഷ പരിഗണന നൽകുമ്പോൾ കാർഷിക മേഖല ഏറെയുള്ള ജില്ലയ്‌ക്ക് അത് വലിയ നേട്ടമാകും.
കൃഷിക്കായി 971.71 കോടി
രൂപയാണ് നീക്കിവച്ചിട്ടുള്ളത്. മത്സ്യബന്ധന മേഖലയ്‌ക്കായി 321.31 കോടി രൂപയാണ് ബജറ്റിലുള്ളത്. വള്ളിക്കുന്നുമുതൽ പൊന്നാനിവരെ നീണ്ടുകിടക്കുന്ന കടലോരമുള്ള ജില്ലയ്‌ക്ക് മത്സ്യബന്ധന മേഖലയിലെ പദ്ധതികളും തീരസംരക്ഷണ പദ്ധതികളും ഏറെ ഗുണകരമാകും. വിനോദസഞ്ചാര മേഖലക്കായി നീക്കിവച്ച തുകയിലും വലിയൊരുപങ്കും ജില്ലയ്‌ക്കും ലഭിക്കും.
സമഗ്ര വികസനം
ജില്ലയിലെ നിരവധി സ്‌കൂളുകൾക്കും ആശുപത്രികൾക്കും റോഡുകൾക്കും പാലങ്ങൾക്കുമെല്ലാം ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടൽ ഭീഷണി നേരിട്ട നിലമ്പൂർ വീട്ടിക്കുത്ത് ജിഎൽപി സ്‌കൂൾ മികവിന്റെ കേന്ദ്രമായി മാറും. നാല് കോടി രൂപയാണ് സ്‌കൂളിന് അനുവദിച്ചത്.
പശ്‌ചാത്തല വികസനം
● ചെറവല്ലൂര്‍ ബണ്ട് റോഡ് നിര്‍മാണം- ആറുകോടി
●- ചങ്ങരംകുളം റോഡ് വൈഡനിങ് ആൻഡ് ടൗൺ സൗന്ദര്യവൽക്കരണം നാലുകോടി
●- എടപ്പാൾ മിനി സിവിൽ സ്റ്റേഷൻ കെട്ടിടനിർമാണം രണ്ടാംഘട്ടം 10 കോടി
●- നിലമ്പൂരിൽ പൊതുമരാമത്ത് ബിൽഡിങ് കോംപ്ലക്‌സിന് മൂന്നുകോടി
●- പാലക്കാട് – -മോങ്ങം റോഡ് റബറൈസ് ചെയ്യുന്നതിന് അഞ്ചുകോടി
● പാണ്ടിക്കാട് പിഡബ്ല്യുഡി റസ്‌റ്റ് ഹൗസിന് ഒരുകോടി
●- വള്ളിക്കാപ്പറ്റ പാലം നിർമാണത്തിന് ആദ്യഘട്ടം 40 ലക്ഷം
●- അമ്മിനിക്കാട്–- -ഒടമല–- -പാറൽ റോഡ് നവീകരണം ആദ്യഘട്ടം (60 ലക്ഷം)
● താനൂർ സർക്കാർ ഓഫീസ് സമുച്ചയം നിർമാണം 15 കോടി
●ഓൾഡ് കട്ട്–- വെങ്ങാലി –- കുണ്ടൂർ എക്‌സ്‌പ്രസ് കനാൽ നിർമാണം അഞ്ചുകോടി
ജില്ലയുടെ
മുഖച്ഛായ മാറും
- ● പൊന്നാനി ഉള്‍പ്പെടെയുള്ള തുറമുഖങ്ങളില്‍ ഷിപ്പിങ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതി (40.50 കോടി)
●- പൊന്നാനിയിലെ കനോലി കനാല്‍ ഉള്‍പ്പെടെയുള്ള ബേക്കല്‍മുതല്‍ കോവളംവരെയുള്ള വെസ്റ്റ് കോസ്റ്റ് കനാല്‍ വികസനം (300 കോടി)
● കോള്‍കൃഷി മേഖല ഉള്‍പ്പെടെ കാര്‍ഷിക മേഖലക്ക് 971.71 കോടി
● പരപ്പനങ്ങാടി പാലത്തിങ്ങൽ സയൻസ് പാർക്ക് ആൻഡ് പ്ലാനറ്റോറിയം വികസനത്തിന് ആറുകോടി രൂപ
●- മലപ്പുറത്ത് കരിയർ ഡെവലപ്മെന്റ് സെന്റർ
● പ്രവാസികൾക്കായി വിവിധ ക്ഷേമ പദ്ധതികൾ
●- കൃഷിക്കും തീരദേശത്തിനും മുന്തിയ പരിഗണന
● തീരദേശ മേഖലക്കായി പ്രത്യേക പദ്ധതികൾ
● പുനർഗേഹം പദ്ധതിയിൽ കൂടുതൽ ഫ്‌ളാറ്റ്
വിദ്യാഭ്യാസം
●- നിലമ്പൂർ വീട്ടിക്കുത്ത് ജിഎൽപി സ്‌കൂളിന് നാലുകോടി
● മൂത്തേടം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം ഒരുകോടി
●- തേലക്കാട് ജിഎൽപി സ്‌കൂൾ കെട്ടിട നിർമാണം (ആദ്യഘട്ടം 20 ലക്ഷം)
● പനങ്ങാങ്ങര ജിയുപി സ്‌കൂള്‍ കെട്ടിട നിര്‍മാണം ഒരുകോടി
●- കുറുവ ജിഎല്‍പി സ്‌കൂള്‍ കെട്ടിട നിര്‍മാണം ഒരുകോടി
●- കരുളായി വാരിക്കൽ ഗവ. എൽപി സ്‌കൂൾ ഒരുകോടി
● ഗവ. മാനവേദൻ വിഎച്ച്‌എസ്‌എസി സ്‌കൂളിൽ ലാബും കെട്ടിടവും രണ്ടുകോടി
കല–- സാംസ്‌കാരികം
●- കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിക്ക് 15 ലക്ഷം
ആരോഗ്യം
●- വെളിമുക്ക് ആയുർവേദ ആശുപത്രിക്ക് കെട്ടിട നിർമാണം 5.5 കോടി
●- ആലിപ്പറമ്പ് കുടുംബാരോഗ്യകേന്ദ്രം കെട്ടിട നിർമാണം (ആദ്യഘട്ടം 20 ലക്ഷം)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..