മലപ്പുറം
സ്‌ത്രീ സുരക്ഷ, വികസനം, ലിംഗനീതി എന്നിവയ്ക്ക് മികച്ച പരിഗണന നൽകുന്നതാണ് സംസ്ഥാന ബജറ്റ്. സ്‌കൂളുകളിൽ ഉൾപ്പെടെ മെൻസ്‌ട്രുൽ കപ്പ് ബോധവൽക്കരണം, സ്വയംപ്രതിരോധ പാഠങ്ങൾ, പൊലീസ് സ്‌റ്റേഷനുകളിൽ ജെൻഡർ സൗഹൃദയിടങ്ങൾ, വർക്കിങ് വുമൺസ് ഹോസ്റ്റൽ തുടങ്ങി നിരവധി സ്‌ത്രീ സൗഹൃദ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
സാനിറ്ററി നാപ്‌കിനുകൾക്ക് പകരമായി ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ മെൻസ്‌ട്രുൽ കപ്പ് വ്യാപിപ്പിക്കുന്നതിനായി 10 കോടിയാണ് വകയിരുത്തിയത്. പദ്ധതി ഭാഗമായി തൊഴിലിടങ്ങൾ, കലാലയങ്ങൾ എന്നിവിടങ്ങളിലെല്ലാം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..