മലപ്പുറം
ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാതല ജല ശുചിത്വ മിഷൻ യോഗം തീരുമാനിച്ചു. പദ്ധതിക്ക് മൂന്ന് സ്ഥലങ്ങളിൽ 240 സെന്റ് സർക്കാർ ഭൂമിയും 26 സ്ഥലങ്ങളിലായി 993 സെന്റ് സ്വകാര്യ ഭൂമിയും ആവശ്യമുണ്ട്. ഇത് ഏറ്റെടുക്കാൻ നടപടി ത്വരിതപ്പെടുത്തും. 2024ഓടെ എല്ലാ വീടുകളിലേക്കും കുടിവെള്ള കണക്ഷൻ ലഭ്യമാക്കുകയാണ് ലക്ഷ്യം.
കുടിവെള്ള പദ്ധതികൾക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ വൈകരുതെന്ന് വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി. പ്രവൃത്തികൾ നടക്കുന്നയിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ കരാറുകാർക്ക് കർശന നിർദേശം നൽകണം. സാങ്കേതിക പ്രശ്‌നങ്ങളില്ലാത്ത ഇടങ്ങളിൽ പൈപ്പ് ലൈൻ പ്രവൃത്തിക്ക് റോഡ് കീറാനുള്ള അനുമതി വേഗത്തിൽ നൽകണം. പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ് അധ്യക്ഷയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..