മലപ്പുറം
കെഎസ്‌ടിഎ സംസ്ഥാന അധ്യാപക കലോത്സവത്തിന് ശനിയാഴ്‌ച മലപ്പുറത്ത് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രണ്ടുദിവസങ്ങളിലായി ആറ് വേദികളിലാണ് മത്സരം. മലപ്പുറത്ത് ആദ്യമായാണ് കെഎസ്‌ടിഎ സംസ്ഥാന അധ്യാപക കലോത്സവം നടക്കുന്നത്. 22 വ്യക്തിഗത ഇനങ്ങളിലും ഏഴ് ഗ്രൂപ്പ് ഇനങ്ങളിലുമാണ് മത്സരം. 29 ഇനങ്ങളിലായി ആയിരത്തോളം അധ്യാപകർ മത്സരിക്കും. മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി, ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി, വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്‌മാരക ടൗൺ ഹാൾ, ജിഎൽപിഎസ് കോട്ടപ്പടി, ടിടിഐ മലപ്പുറം എന്നിവിടങ്ങളാണ് വേദി.
ശനിയാഴ്‌ച രാവിലെ 9.30ന് നടൻ സുധീർ കരമന ഉദ്‌ഘാടനംചെയ്യും. ഞായറാഴ്‌ച പകല്‍ 3.30ന് സമാപന സമ്മേളനം നടി നിലമ്പൂർ ആയിഷ ഉദ്‌ഘാടനംചെയ്യും. കവി മണമ്പൂർ രാജൻബാബു സമ്മാനദാനം നിർവഹിക്കും.
വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി പി അനിൽ,കൺവീനർ പി എ ഗോപാലകൃഷ്ണൻ, കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി കെ ബദറുന്നീസ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ കെ ബിനു, സി സുരേഷ് എന്നിവർ പങ്കെടുത്തു. കലോത്സവത്തിന്റെ ഭാഗമായി വെള്ളി വൈകിട്ട് അഞ്ചിന് നഗരത്തിൽ വർണാഭമായ വിളംബര ഘോഷയാത്രയും തെരുവുനാടകവും സംഘടിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..