08 February Wednesday

പോളിയിൽ ഉജ്വലവിജയം

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

 പെരിന്തൽമണ്ണ

 പോളിടെക്‌നിക് കോളേജിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ ഉജ്വലവിജയം. പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക് കോളേജിൽ തുടർച്ചയായി 50–-ാം വർഷവും മുഴുവൻ സീറ്റും എസ്‌എഫ്‌ഐക്ക്‌. കോട്ടക്കൽ ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ രണ്ട് ജനറൽ സീറ്റിൽ എസ്എഫ്ഐ സ്ഥാനാർഥികൾ ജയിച്ചു. 
 മുഴുവൻ വിദ്യാർഥികളെയും എസ്എഫ്ഐ മങ്കട ഏരിയാ കമ്മിറ്റി അഭിവാദ്യം ചെയ്തു. വിജയാഹ്ലാദം പ്രകടിപ്പിച്ച് വിദ്യാർഥികൾ അങ്ങാടിപ്പുറം ടൗണിൽ പ്രകടനം നടത്തി.
പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക് കോളേജ്‌ ഭാരവാഹികൾ: 
ചെയർമാൻ: മിഥുൻ കൃഷ്ണ, വൈസ് ചെയർമാൻ: അരുൺ കൃഷ്ണ, ലേഡി വൈസ് ചെയർപേഴ്‌സൺ:  വി പി ജ്യോതിക, ജനറൽ സെക്രട്ടറി: കെ  അനീഷ്‌, ആർട്സ് ക്ലബ് സെക്രട്ടറി: കെ സി ഷിജിൻ, പിയുസി: അക്ഷയ് സതീഷ്, മാഗസിൻ എഡിറ്റർ: മുഹമ്മദ്‌ റാസി.
കോട്ടക്കൽ ഗവ. വനിതാ പോളിടെക്‌നിക് കോളേജ്‌ ഭാരവാഹികൾ:  പിയുസി:- കെ  ശ്രുതി. വൈസ് ചെയർമാൻ ലേഡി:- കെ പി ഫാത്തിമ മിൻഹ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top