06 December Friday

കോഴി ഫാം ക്ലീനാക്കാം, ഞൊടിയിടയിൽ

നിഷാന്ത് കോടിയാടന്‍Updated: Tuesday Dec 3, 2019

പൊളിറ്ററി ഫാം വേസ്റ്റ് ക്രാക്കിങ് മെഷീന് സമീപം സുരേഷ്

 
പൂക്കോട്ടുംപാടം
കോഴി ഫാമിലെ മാലിന്യം അനായാസം നീക്കാൻ യന്ത്രവുമായി പൂക്കോട്ടുംപാടം ടി കെ കോളനി പാലക്കാട്ടുപറമ്പിൽ സുരേഷ്‌.  പൊളിറ്ററി ഫാം വേസ്റ്റ് ക്രാക്കിങ് മെഷീനാണ്‌ പുതിയ കണ്ടുപിടിത്തം. 
 കോഴികളെ കൊണ്ടുപോയശേഷം ഫാമിലെ ചകിരിച്ചോറും കാഷ്‌ടവുമുള്ള പ്രതലം യന്ത്രമുപ‌യോഗിച്ച്‌ ശുചീകരിക്കാം. അയ്യായിരത്തോളം കോഴികളെ വളർത്തുന്ന ഫാമിലെ മാലിന്യം ഒഴിവാക്കാൻ ഒന്നിലധികം തൊഴിലാളികൾ ദിവസങ്ങൾ അധ്വാനിക്കണം. 
കൃഷിസ്ഥലങ്ങളിൽ ഉപയോഗിക്കുന്ന റൊട്ടവേറ്ററിന്റെ (മണ്ണിളക്കുന്ന യന്ത്രം)സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമാണം. അയ്യായിരത്തോളം കോഴികളെ വളർത്തുന്ന ഫാമി‌‌ലെ മാലിന്യം അരമണിക്കൂറിനുള്ളിൽ മാറ്റാമെന്ന്‌ സുരേഷ്‌ പറഞ്ഞു. കാർഷിക മേഖലയിലെ മികച്ച കണ്ടുപിടിത്തത്തിനുള്ള സംസ്ഥാന കൃഷിവകുപ്പ്‌ അവാർഡ് 2019ൽ സുരേഷ് നേടി. മൊബൈൽ ആപ്‌ ഉപയോഗിച്ച് കമുക്‌ കയറുന്ന യന്ത്രം വികസിപ്പിച്ചതിനായിരുന്നു അംഗീകാരം.
പ്രധാന വാർത്തകൾ
 Top